- Advertisement -Newspaper WordPress Theme
FEATURESകൊറോണ ; സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍; രണ്ടിടത്ത് പരിശോധന കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി

കൊറോണ ; സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍; രണ്ടിടത്ത് പരിശോധന കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍. 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളുമായി ബന്ധപ്പെട്ടവര്‍ 270 പേരാണ്. അവരില്‍ അടുത്ത് ഇടപഴിയത് 95 പേരാണ്. ഇന്ന് പത്തനംതിട്ടയില്‍ രോഗലക്ഷണങ്ങളോടെ എത്തിയവര്‍ ആറ് പേരാണ്. അവരെ വിവിധ ആശുപത്രികളിലായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞുകൊറോണ പരിശോധനയ്ക്ക് തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായും വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടുമെന്നും കെ.കെ. ശൈലജ പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme