നോവല്‍ കൊറോണ വൈറസ് പോസ്റ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് മന്ത്രി. കെ.കെ. ശൈലജ. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2528 പേര്‍ നിരീക്ഷണത്തിലാണ്ന്ന ഇവരില്‍ 2435 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലുമാണ്;. 159 പേര്‍ ബുധനാഴ്ച പുതുതായി നിരീക്ഷണത്തിലായവരാണ്. ഇതില്‍ 16 പേര്‍ ആശുപത്രികളിലാണ്. സംശയമുള്ളവരുടെ 223 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 193 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. പോസ്റ്റീവായ മൂന്നുപേരുടെയും നില തൃപ്തികരമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.
കൊറോണ ബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ 191 പേരെ വിവിധ ജില്ലകളിലായി വിന്യസിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ മത, സാമുദായിക സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് അവബോധം നല്‍കാന്‍ എല്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഇതിനുപുറമേ സ്‌കൂളുകള്‍, മൃഗസംരക്ഷണ വിഭാഗം, ഹോട്ടല്‍, ഹോംസ്റ്റേ, റിസോര്‍ട്ടുകള്‍ എന്നിയ്ക്കും മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ , എന്‍. ഖോബ്രഗഡെ, കെ.എം.എസ്. സി.എല്‍. എം.ഡി. ഡോ. നവജ്യോത് ഖോസ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആരോഗ്യകവുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. രാജു, അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, സംസ്ഥാന സാംക്രമിക രോഗ പ്രതിരോധ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.എസ്. ഇന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
രണ്ടു വിനോദസഞ്ചാരികള്‍ നിരീക്ഷണത്തില്‍
എറണാകുളത്തും തിരുവനന്തപുരത്തും രോഗബാധിത പ്രദേശങ്ങളില്‍ നിന്നു വന്ന രണ്ട് വിനോദസഞ്ചാരികള്‍ നിരീക്ഷണത്തിലുണ്ട്. വരുന്ന ടൂറിസ്റ്റുകള്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രമേ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ച് ചൈന
കൊറോണ വ്യാപിക്കുന്നതു കാരണം ചൈനയിലെ ചില യൂണിവേഴ്സിറ്റികളില്‍ നിന്ന് കേരളത്തില്‍ മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളെ അവിടത്തെ കോളേജുകള്‍ തിരിച്ചുവിളിക്കുന്നതായി പരാതിയുണ്ട്. അക്കാര്യം നോര്‍ക്കയുടെയും കേന്ദ്ര സെക്രട്ടറിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു. നിരീക്ഷണകാലാവധീ തീരുന്നതുവരെ കുട്ടികള്‍ക്ക്
ഇളവുനല്‍കാന്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും.