തിരുവനന്തപുരം: കൊറോണ വയറസാ(കോവിഡ് 19)ണ് ഇത്തവണ ലോകത്തെ പിടിച്ചുലയ്ച്ചുകൊണ്ടിരിക്കുന്ന മഹാമാരി വിതയക്കുന്നത്. ലോകമെമ്പാടുമുള്ള കോവിഡ് മരണം പത്തുലക്ഷത്തോടടുക്കുകയാണ്. എന്നാല്‍ ഇക്കൊല്ലം ഇതിനേക്കാള്‍ ലോകത്തെമ്പാടുമുള്ള മനുഷ്യരെ മരണത്തിലേക്കു തള്ളിവിടുന്ന രോഗമുണ്ടോ.? ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. മറ്റൊന്നുമല്ല, നമ്മുക്ക് പരിചയമുള്ള ആളാണ് കക്ഷി- പ്രമേഹം. അതെ ടൈപ് 2 പ്രമേഹമാണ് കോവിഡ് വൈറസിനേക്കാള്‍ ഇക്കൊല്ലം മനുഷ്യരെ കൊല്ലുന്ന രോഗമായിത്തീരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഡയബറ്റിക് റിസര്‍ച്ച് സെന്ററായ അമേരിക്കയിലെ ജോസ്ലിന് ഡയബറ്റിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടൈപ്പ് 2 പ്രമേഹത്തെത്തുടര്‍ന്നുള്ള അമിതവണ്ണവും തുടര്രോഗവുമാണ് മരണത്തിനിടയാക്കുന്നതെന്ന് അവര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇതിനെതിരേയുള്ള മരുന്നുഗവേഷണത്തിലാണ് അവര്‍.
ശരീരത്തിലെ വെളുത്ത കൊഴുപ്പുകോശങ്ങള്‍ ഊര്‍ജ്ജം സംഭരിച്ചുവയ്ക്കുന്നവയും തവിട്ടുകോശങ്ങള് ഊര്‍ജ്ജം കത്തിക്കുകയും ചെയ്യുന്നവയാണ്. എന്നാല്‍ അമിതവണ്ണമുള്ളവരില്‍ തവിട്ടുകൊഴുപ്പുകോശങ്ങള് കുറവാണ്.
കൊഴുപ്പുകൂടിയ ഭക്ഷണം നല്കിയ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ അവയുടെ വെളുത്ത കൊഴുപ്പുകോശങ്ങളെ ചൂട് ഉദ്പാദിപ്പിക്കുന്ന തവിട്ട് കോശങ്ങളാക്കി മാറ്റാനായെന്ന് സീനിയര്‍ ഗവേഷകനും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ മെഡിസിന് പ്രൊഫസറുമായ യു-ഹുവ സെങ് പറയുന്നു. പ്രമേഹരോഗികളില്‍ തവിട്ടു കൊഴുപ്പുകോശങ്ങള്‍ കുറവാണെന്നതാണ് പരിമിതിയെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നിരുന്നാലും ജനികതകമാറ്റം വരുത്തിയ തവിട്ടുകൊഴുപ്പുകോശങ്ങളെ ചൂട് ഉദ്പാദിപ്പിക്കുന്ന കോശങ്ങളാക്കി മാറ്റുന്ന പ്രക്രിയ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.
ഇപ്പോള്‍ ജീന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യകള്‍ പോലുള്ള ശാസ്ത്രീയ മുന്നേറ്റങ്ങള്‍ മെറ്റബോളിസം, ശരീരഭാരം, ജീവിത നിലവാരം, അമിതവണ്ണവും പ്രമേഹവും ഉള്ളവരുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഹംബിള്‍ ട്രാന്‍സ്പ്ലാന്റ് നല്കിയ എലികള്‍ ഇന്‍സുലിനോട് വളരെയധികം സംവേദനക്ഷമതയും രക്തത്തില്‍ നിന്ന് ഗ്ലൂക്കോസ് മായ്ക്കാനുള്ള കഴിവും കാണിക്കുന്നു (ടൈപ്പ് 2 പ്രമേഹത്തില്‍ രണ്ട് പ്രധാന ഘടകങ്ങള്‍).
കൂടാതെ, ഹംബിള്‍ ട്രാന്‍സ്പ്ലാന്റ് സ്വീകരിക്കുന്ന എലികള്‍ വെളുത്ത കൊഴുപ്പ് കോശങ്ങളുള്ള എലികളേക്കാള്‍ ഭാരം കുറയ്ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള മരുന്നുഗവേഷണത്തിന് ഊര്‍ജ്ജം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും.