- Advertisement -Newspaper WordPress Theme
Uncategorizedചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്ക് മാറാന്‍ പരീക്ഷിക്കാം

ചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്ക് മാറാന്‍ പരീക്ഷിക്കാം

ചര്‍മ്മത്തില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ വരുന്നത് സര്‍വസാധാരണമാണ്. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ സ്ട്രെച്ച് മാര്‍ക്സ് ഉണ്ടാകാം. പ്രത്യേകിച്ച് പ്രസവശേഷം വയറില്‍ ഉണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ വളരെ സ്വാഭാവികമാണ്. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോള്‍ ഇത്തരം സ്‌ട്രെച്ച് മാര്‍ക്കുകള്‍ ചര്‍മ്മത്തിലുണ്ടാകാം.

സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ഒന്ന്

വെളുത്തുള്ളി നീരും ഒലീവ് ഓയിലും മിശ്രിതമാക്കി സ്‌ട്രെച്ച് മാര്‍ക്കുകളില്‍ പുരട്ടുക. കുറച്ചു ദിവസം ഇത് ആവര്‍ത്തിക്കുന്നത് ഫലം നല്‍കും.

രണ്ട്

നാരങ്ങാ നീരും കുക്കുമ്പര്‍ ജ്യൂസും തുല്യ അളവില്‍ കലര്‍ത്തി സ്‌ട്രെച്ച് മാര്‍ക്കുകളില്‍ പുരട്ടുക. പത്ത് മിനിറ്റിനുശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

മൂന്ന്

പാല്‍പ്പാട കൊണ്ട് സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യാം. വിരലുകള്‍ ചര്‍മ്മത്തില്‍ വട്ടത്തില്‍ ചലിപ്പിച്ച് വേണം മസാജ് ചെയ്യാന്‍. ഇത് മൂന്ന് മാസക്കാലം ചെയ്യണം.

നാല്

സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള ഭാഗത്ത് സണ്‍സ്‌ക്രീന്‍ പുരട്ടുന്നതും അടയാളം കുറയാന്‍ സഹായിക്കും.

അഞ്ച്

സ്ട്രെച്ച് മാര്‍ക്കുകളെ അകറ്റാന്‍ വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം.

ആറ്

സ്ട്രെച്ച് മാര്‍ക്സുള്ള ഭാഗത്ത് തേന്‍ പുരട്ടി, മസാജ് ചെയ്യുന്നത് ഇവയെ അകറ്റാന്‍ സഹായിക്കും.

ഏഴ്

ബദാം ഓയില്‍, വെളിച്ചെണ്ണ എന്നിവ തുല്യ അളവില്‍ പുരട്ടുന്നതും ഫലം നല്‍കും.

എട്ട്

സ്ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പ്പം ആവണക്കെണ്ണ ദിവസവും പുരട്ടാം. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് സ്ട്രെച്ച് മാര്‍ക്കുകളെ അകറ്റാന്‍ സഹായിക്കുന്നത്. കൂടാതെ ചര്‍മ്മത്തിന്റെ ‘ഇലാസ്റ്റിസിറ്റി’ നിലനിര്‍ത്താനും ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളെ തടയാനും ഇവയ്ക്ക് കഴിവുണ്ട്.

ഒമ്പത്

ശരീരത്തിലുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ കറ്റാര്‍വാഴ സഹായിക്കും. ഇതിനായി ദിവസവും സ്‌ട്രെച്ച് മാര്‍ക്ക് ഉള്ള ഭാഗത്ത് കറ്റാര്‍വാഴ നീര് പുരട്ടി നല്ലത് പോലെ മസാജ് ചെയ്യാം.

പത്ത്

മുട്ടയുടെ വെള്ളയും സ്ട്രെച്ച് മാര്‍ക്സിന് നല്ലൊരു പരിഹാരമാണ്. സ്ട്രെച്ച് മാര്‍ക്സ് ഉള്ള ഭാ?ഗത്ത് മുട്ടയുടെ വെള്ള പുരട്ടാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇങ്ങനെ ചെയ്യാം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme