ഓരോ അവസ്ഥയിലും നിങ്ങൾക്കുണ്ടാവുന്ന അസ്വസ്ഥതകളെ വേണമെങ്കില്‍ ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നാരങ്ങ വെള്ളം വളരെയധികം സഹായിക്കുന്നുണ്ട്. ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം ഉപയോഗിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന കാര്യം പലർക്കും അറിയുകയില്ല. ദിവസത്തിൽ ഒരിക്കൽ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളി ആരോഗ്യം വർദ്ധിപ്പിച്ച് ശരീരം ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്.
ലെമൺ ടീ
ലെമൺ ടീ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാൽ നിങ്ങളുടെ ദിവസേനയുള്ള വിറ്റാമിൻ സി ലഭിക്കുന്നതിന് ഒരു കപ്പ് ലെമൺ ടീ ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കാം. ഇതിലൂടെ ആരോഗ്യത്തിനുണ്ടാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും നിങ്ങളുടെ ഡയറ്റിൽ സിട്രസ് ഫ്രൂട്ട് ഉൾപ്പെടുത്തുന്നതിലൂടെ അത് നിങ്ങൾക്ക് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഗുണങ്ങൾ താഴെ പറയുന്നവയാണ്.
ഗുണങ്ങൾ ഇതെല്ലാം ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരമാർഗ്ഗങ്ങളിൽ ഒന്നാണ് സിട്രസ് പഴങ്ങൾ. കാരണം അവ വളരെ കുറഞ്ഞ കലോറിയും ഉയർന്ന അളവിലുള്ള ഫൈബറും അടങ്ങിയതാണ്. ഇതിലടങ്ങിയ പെക്റ്റിൻ കുടലിന്റെ ആഗിരണം, ദഹനം എന്നിവ മന്ദഗതിയിലാക്കുന്നു, ഇത് വയറു നിറഞ്ഞ അവസ്ഥ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ഇത് അമിത ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ വിലക്കുകയും ചെയ്യുന്നുണ്ട്. മറ്റ് പഴങ്ങളെ അപേക്ഷിച്ച് നല്ല അളവിൽ ഫോളേറ്റ് ഇവയില്‍ അടങ്ങിയിരിക്കുന്നതിനാൽ സിട്രസ് പഴങ്ങളുടെ പട്ടികയിൽ നാരങ്ങ ഒന്നാമതാണ്.
ഗുണങ്ങൾ ഇതെല്ലാം ശരീരത്തിലെ അപചയ പ്രക്രിയകൾ നല്ല രീതിയില്‍ നടക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് സിട്രസ് അടങ്ങിയ പഴങ്ങൾ. പേശികൾ, ഞരമ്പുകൾ, വൃക്കകൾ, ഹൃദയം എന്നിവയുടെ ശരിയായ പ്രവർത്തനത്തിന് സിട്രസ് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യകരമായ പോഷകാഹാരത്തിന് ഏറ്റവും കൂടുതൽ ഉപയോഗിച്ചാൽ ഫലം നൽകുന്ന ഒന്നാണ് നാരങ്ങയും ഓറഞ്ചും മറ്റ് സിട്രസ് അടങ്ങിയ പഴങ്ങളും.