in

പാഴ്‌സലായി മദ്യം; താല്‍പര്യം അറിയിച്ച് 540 ബാറുകളും 212 ബിയര്‍ വൈന്‍ പാര്‍ലറുകളും

Share this story

വെര്‍ച്വല്‍ ക്യൂ വഴി പ്രത്യേക കൗണ്ടറുകളിലൂടെ പാഴ്‌സലായി മദ്യം വിതരണം ചെയ്യുന്നതിന് 540 ബാറുകളും 212 ബിയര്‍ വൈന്‍ പാര്‍ലറുകളും സര്‍ക്കാരിനെ താല്‍പര്യം അറിയിച്ചു. ബുധനാഴ്ച മദ്യശാലകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അപ്പോഴേക്കും കൂടുതല്‍ ബാര്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ മദ്യ വിതരണത്തിന് സന്നദ്ധരാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ബവ്‌റിജസ് കോര്‍പ്പറേഷന് ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും നല്‍കേണ്ട വിവരങ്ങളുടെ മാതൃക ബവ്‌കോ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ പൂരിപ്പിച്ച് ബവ്‌കോയുടെ ഔദ്യോഗിക മെയില്‍ ഐഡിയില്‍ അറിയിക്കണം. ബാറുകളിലും ബിയര്‍ വൈന്‍ പാര്‍ലറുകളിലും പാഴ്‌സല്‍ വില്‍പന പരിമിതമായ കാലത്തേക്കു മാത്രമായിരിക്കും.
ബവ്‌കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനും 301 ഷോപ്പുകളാണുള്ളത്. 316 ത്രീസ്റ്റാര്‍ ഹോട്ടലും, 225 ഫോര്‍ സ്റ്റാര്‍ ഹോട്ടലും 51 ഫൈവ് സ്റ്റാര്‍ ഹോട്ടലുമാണ് സംസ്ഥാനത്തുള്ളത്. ഹെറിറ്റേജ് വിഭാഗത്തില്‍പ്പെടുന്ന 11 ഹോട്ടലുകളും 359 ബിയര്‍ വൈന്‍ പാര്‍ലറുകളുമുണ്ട്. ഏറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബാറുകളുള്ളത്.

മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍, ഇത്തവണ മദ്യം മൊബൈല്‍ അപ്പിലൂടെ

ഹൈഡ്രോക്സിക്ലോറോക്വിന്‍; പരസ്പരവിരുദ്ധമായ ഫലങ്ങളെന്ന് പഠനങ്ങള്‍, പാര്‍ശ്വഫലങ്ങളുണ്ടാകുമെന്നും സൂചന