മാറിയ ജീവിതസാഹചര്യങ്ങള്‍ ഇന്ന് പല സ്ത്രീകളിലും പല വിധത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത്തരത്തില്‍ സ്ത്രീകള്‍ നേരിടുന്ന ഒരു പ്രധാന രോഗമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ്. ലോകത്തില്‍ പത്തില്‍ ഒന്ന് വീതം സ്ത്രീകള്‍ക്ക് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഉണ്ടാകാറുണ്ട് എന്നാണ് നിലവിലെ പഠനങ്ങള്‍ പറയുന്നത്.
ആര്‍ത്തവം ക്രമം തെറ്റുക, കൂടാതെ ഹോര്‍മോണായ ഈസ്ട്രജന് പ്രൊജസ്ട്രോണ്‍ ഉല്പാദനം കുറയുകയും പുരുഷ ഹോര്‍മോണ്‍ ഉല്പാദനം കൂടുകയും ചെയ്യുന്നു.ഇത് പ്രത്യുല്പാദനത്തെയും ബാധിയ്ക്കുന്നു.
12 വയസ്സു മുതല്‍ 45 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് കൂടുതലായും രോഗം കാണപ്പെടുന്നത് ഇത് ടൈപ്പ് 2 പ്രമേഹം ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യത കൂട്ടുന്നു. വ്യായാമമില്ലായ്മയും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും രോഗത്തിന്റെ കാരണങ്ങളായി ഇപ്പോഴും പറയപ്പെടുന്നത്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ വളരെ മുന്നോട്ടു പോയിട്ടില്ല എന്ന് വേണം പറയാന്‍.
അമിതവണ്ണം മേല്‍ ചുണ്ടിലും താടിയുലു മുള്ള രോമവളര്‍ച്ച ഗര്‍ഭം ധരിക്കാന്‍ ഉള്ള ബുദ്ധിമുട്ട് ആര്‍ത്തവത്തിലെ വ്യതിയാനം അമിതരക്തസ്രാവം മുടികൊഴിച്ചില്‍ വിഷാദം എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങളായി പറയുന്നത്. ഈ രോഗത്തെ സംബന്ധിച്ച പഠനങ്ങള്‍ വളരെ വേഗം മുന്നോട്ടു പോയിട്ടില്ല എന്നതും രോഗലക്ഷണങ്ങള്‍ക്കും രോഗത്തിനും തിരിച്ചടിയാകുന്നു. ചില ഭക്ഷണങ്ങള്‍ ഈ രോഗബാധിതര്‍ ഒഴിവാക്കേണം. അവയെ പ റ്റിയാണ് ഇനി പറയുന്നത്.
ഫാസ്റ്റ് ഫുഡ്
പി.സി.ഒ.ഡി രോഗം ബാധിച്ച സ്ത്രീകള്‍ പ്രധാനമായും ഒഴിവാക്കേണ്ട ഒന്നാണ് ഫാസ്റ്റ് ഫുഡ്. എന്ന് പറയുമ്പോള്‍ ഒരു ഫുഡ് മാത്രമല്ല അതിനകത്ത് ഉള്‍പ്പെടുന്നത് വളരെയധികം കാര്‍ബോഹൈഡ്രേറ്റ് റിഫൈന്‍ഡ് ഓയിലും ഉപയോഗിച്ചുണ്ടാക്കുന്ന ഏതൊരു ഭക്ഷണവും ഒഴിവാക്കേണ്ടതാണ്.
വൈറ്റ് ബ്രെഡ്
പ്രധാനമായും ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണം ആണ് മൈദ. മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കൃത്യമായി നിര്‍ബന്ധമായും ഒഴിവാക്കണം.
സോഫ്റ്റ് ഡ്രിങ്ക്സ്
ഉയര്‍ന്ന അളവില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം
പാസ്ത, നൂഡില്‍സ്
പാസ്ത, നൂഡില്‍സ്, റവ ചേര്‍ന്ന ഭക്ഷണം എന്നിവയുടെ ഉപയോഗവും കുറയ്ക്കുക
റെഡ് മീറ്റ്
പ്രോസസ്സ് ചെയ്ത റെഡ് മീറ്റിന്റെ ഉപയോഗം കുറയ്ക്കുക.




