ബ്രിട്ടനില്‍ ഒരു മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു. ലിവര്‍പൂളിലെ വീഗനില്‍ താമസിക്കുന്ന അതിരമ്പുഴ പുതുപ്പറമ്പില്‍ ലാലു ആന്റണിയുടെ ഭാര്യ മോളിയാണ് മരിച്ചത് 57 വയസ്സായിരുന്നു. സംസ്കാരം പിന്നീട്. കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തില്‍ കുടുംബാഗമാണ് മോളി. മെര്ലിന്, മെര്വിന് എന്നിവര്‍ മക്കളാണ്.
നഴ്സായ മോളി കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു. മോളിയുടെ ഭര്‍തൃസഹോദരനും കുടുംബവും ഉള്‍പ്പെടെ നിരവധി കുടുംബാംഗങ്ങളും ബന്ധുക്കളും ബ്രിട്ടനിലുണ്ട്.
നിഷ്കളങ്കമായ സ്നേഹവും വാല്സല്യവും കൊണ്ടു പരിചയപ്പടുന്നവരുടെയെല്ലാം മനസില്‍ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു മോളിയുടേത്. ലിതര്‍ ലാന്‍ഡ് ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ഇടവകാംഗമായ മോളി ലിവര്‍പൂളിലെ സിറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.