- Advertisement -Newspaper WordPress Theme
FEATURESമദ്യം നല്‍കി ഭര്‍ത്താവും സുഹൃത്തുക്കളും പീഡിപ്പിച്ച യുവതി ആശുപത്രിയില്‍

മദ്യം നല്‍കി ഭര്‍ത്താവും സുഹൃത്തുക്കളും പീഡിപ്പിച്ച യുവതി ആശുപത്രിയില്‍

ഭര്‍ത്താവും സുഹൃത്തുക്കളും മദ്യം നല്‍കി പീഡിപ്പിച്ച യുവതി ആശുപത്രിയില്‍. സംഭവത്തില്‍ ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും കഠിുളം പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകിട്ട് കഠിനംകുളത്താണു ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. വഴിയരികില്‍ കിടക്കുന്നതു കണ്ട യുവതിയെ യുവാക്കളാണു വീട്ടിലെത്തിച്ചത്. അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലമായി മദ്യം നല്‍കിയ ശേഷം കടലോരത്തെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്.
ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. പ്രതികളുടെ അറസ്റ്റ് ഉച്ചയോടെയുണ്ടാകുമെന്നാണ് സൂചന. പോത്തന്‍കോടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വൈകിട്ടോടെ യുവതിയെ പുതുക്കുറിച്ചി കടപ്പുറത്ത് എത്തിക്കുകയായിരുന്നു.
പ്രതികള്‍ മദ്യം നല്‍കി അവശയാക്കിയെന്നും കൂടുതലൊന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് യുവതി പറയുന്നത്. ഭര്‍ത്താവാണ് തനിക്ക് മദ്യം നല്‍കിയതെന്നാണ് വീട്ടമ്മ പറയുന്നത്. ഇതിനു ശേഷം ഭര്‍ത്താവും സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും പിന്നീട് ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം. തുടര്‍ന്നായിരുന്നു ബലാത്സംഗം നടന്നതെന്നുമാണു പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme