- Advertisement -Newspaper WordPress Theme
FITNESSആരോഗ്യകരമായി ഭാരം കുറയ്ക്കാം, ആദ്യ ആഴചയില്‍ തന്നെ 3 കിലോവരെ കുറയ്ക്കാം

ആരോഗ്യകരമായി ഭാരം കുറയ്ക്കാം, ആദ്യ ആഴചയില്‍ തന്നെ 3 കിലോവരെ കുറയ്ക്കാം

നിങ്ങള്‍ അമിത വണ്ണമുള്ളൊരാളല്ല എന്നിരിയ്ക്കട്ടേ. എന്നിരുന്നാലും രണ്ടോ മൂന്നോ കിലോ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന വ്യക്തിയാണന്നിരിയ്ക്കട്ടേ. വെറും ആഴ്ചകള്‍ കൊണ്ട് ആരോഗ്യകരമായ രീതിയില്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. അതിനുള്ള ചില ടിപ്‌സ് ഇതാ

പച്ചക്കറി പച്ചയ്ക്ക് കഴിയ്ക്കാം

പ്രഭാത ഭക്ഷണം മുതല്‍ നിങ്ങള്‍ കഴിയ്ക്കുന്ന ഓരോ തവണയും ഭക്ഷണത്തില്‍ നിന്നും കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് അല്‍പ്പം കുറച്ച ശേഷം പച്ചക്കറികള്‍ അടങ്ങിയ സലാഡ് ഒരു ബൗള്‍ ഉള്‍പ്പെടുത്തുക. പച്ചക്കറിയിലെ നാരുകള്‍ ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ച് കളയാനും മെറ്റബോളിസം വര്‍ധിപ്പിയ്ക്കാനും സഹായിക്കും

ചൂട് വെള്ളം ശീലമാക്കാം

ഭാരം കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നുവെങ്കില്‍ ഇടയ്ക്കിടെ ചൂടുവെള്ളം കുടിയ്ക്കൂ. ദഹന പ്രവര്‍ത്തനങ്ങളെ സഹായിക്കു കയും ഭാരം കുറയാനും മെലിയാനും സഹായിക്കുകയും ചെയ്യും

മധുരത്തോടും ഉപ്പിനോടും നോ പറയാം

മധുര പദാര്‍ത്ഥങ്ങള്‍ പരമാവധി ഒഴിവാക്കുക. ഉപ്പ് അമിതമായ അളവില്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക, പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍.

അരമണിയ്ക്കൂര്‍ നിങ്ങള്‍ക്കായി

ദിവസവും അരമണിയ്ക്കൂര്‍ നടക്കുകയോലഘു വ്യായാമങ്ങള്‍ ചെയ്യുകയോ വേണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme