- Advertisement -Newspaper WordPress Theme
AYURVEDAആര്‍ത്തവ വേദന ഒഴിവാക്കുന്നതിനായി ഗര്‍ഭനിരോധന ഗുളിക കഴിച്ച പതിനാറുകാരി മരിച്ചു

ആര്‍ത്തവ വേദന ഒഴിവാക്കുന്നതിനായി ഗര്‍ഭനിരോധന ഗുളിക കഴിച്ച പതിനാറുകാരി മരിച്ചു

ലണ്ടന്‍: ആര്‍ത്തവ വേദന ഒഴിവാക്കുന്നതിനായി ഗര്‍ഭനിരോധന ഗുളിക കഴിച്ച പെണ്‍കുട്ടി മരിച്ചു. യു.കെയിലാണ് സംഭവം. ലൈല ഖാന്‍ എന്ന പതിനാറുകാരിയാണു മരിച്ചത്. വേദന കുറയ്ക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരുന്ന് കഴിക്കുയായിരുന്നു.

നവംബര്‍ 25 മുതല്‍ ഡിസംബര്‍ അഞ്ചുവരെ തുടര്‍ച്ചയായി മരുന്നു കഴിച്ചു. തുടര്‍ന്ന് കടുത്ത തലവേദനയും ഛര്‍ദ്ദിയും ഉണ്ടായി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുടുംബം പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗ്യാസാണ് അസ്വസ്ഥതകള്‍ക്കു കാരണമെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ചില മരുന്നുകളും നല്‍കി.കുറവില്ലെങ്കില്‍ വീണ്ടും പരിശോധനയ്ക്ക് എത്തണമെന്നും അറിയിച്ചു. വീട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായി. ശുചിമുറിയില്‍ ബോധംകെട്ടുവീണ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. വിശദമായ പരിശോധനയില്‍ ലൈലയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ലൈലയുടെ അവയവങ്ങള്‍ ദാനം ചെയ്തതായും കുടുംബം അറിയിച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme