രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 1594 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 51 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് 29974പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 22010 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 7027 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 937 പേര്‍ കൊവിഡ് രോഗത്തെത്തുടര്‍ന്ന് മരിച്ചതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം ലോക്ക്ഡൗണ്‍ രോഗവ്യാപനം തടയുന്നതില്‍ ഫലപ്രദമായതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഏഴുദിവസത്തിനിടെ രാജ്യത്തെ 80 ജില്ലകളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു 47 ജില്ലകളില്‍ 14 ദിവസത്തിനിടെ ആര്‍ക്കും പുതുതായി രോഗം കണ്ടെത്തിയിട്ടില്ലെന്നും ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 10.9 ദിവസമായി ഉയര്‍ന്നതായും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.
in HEALTH, kovid-19 news