- Advertisement -Newspaper WordPress Theme
HEALTHഇന്ത്യയില്‍ കോവിഡിന്റെ അതിവ്യാപനം, പ്രതിദിന കേസുകളില്‍ വീണ്ടും 83,000 ന് മുകളില്‍

ഇന്ത്യയില്‍ കോവിഡിന്റെ അതിവ്യാപനം, പ്രതിദിന കേസുകളില്‍ വീണ്ടും 83,000 ന് മുകളില്‍

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. പ്രതിദിന കേസുകളില്‍ വീണ്ടും 83,000 ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗ ബാധിതരുടെ എണ്ണം 39 ലക്ഷവും മരണം 68,000വും കടന്നു.
മഹാരാഷ്ട്ര ,ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി 48,000 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ രോഗവ്യാപനമാണ് ദേശീയ കണക്കുകളില്‍ പ്രതിഫലിക്കുന്നത്. 24 മണിക്കുറിനിടെ 83,341 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1096 പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ 39,36,748 ആയി. മരണസംഖ്യ 68,472 ഉം. കൊവിഡ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലുമായി ഇന്ത്യയ്ക്ക് ഒരു ലക്ഷം കേസുകളുടെ വ്യത്യാസം മാത്രമേയുള്ളൂ. വൈറസ് അതിവ്യാപനത്തിലേക്കാണ് കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.
ഒഡീഷ, അസം, പശ്ചിമബംഗാള്‍, ഡല്‍ഹി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും രോഗം പടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡല്‍ഹിയില്‍ കേസുകളുടെ എണ്ണം 2500 ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ മാസം വരെ രോഗവ്യാപന തോത് വര്‍ധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനം രൂക്ഷമായ രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ കൊവിഡിനെ നിയന്ത്രിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമന്ത്രാലയം ഊര്‍ജ്ജിതമാക്കും. 30,37,151 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗമുക്തി നിരക്ക് 77.15 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.74 ശതമാനമായി കുറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme