നിങ്ങള്‍ക്ക് ഈ ലക്ഷണമുണ്ടെങ്കില്‍ ഉറപ്പിക്കാം കോവിഡ് പിടിപെട്ടുവെന്ന്.
സാധാരണ പകര്‍ച്ചപ്പനിക്കും കോവിഡിനും ഏതാണ്ട് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണുള്ളതെങ്കിലും കോവിഡ് സാധാരണ പനിയേക്കാള്‍ തീവ്രമാണ്.
എന്നാല്‍ ചില ലക്ഷണങ്ങള്‍ നമ്മുക്ക് തിരിച്ചറിയാനാകുമെങ്കില്‍ രോഗം തീവ്രമാകുന്നത് തടയാനും വേഗത്തില്‍ രോഗമുക്തി നേടുന്നതിനും സഹായിക്കും. എന്നാല്‍ കോവിഡ് തിരിച്ചറിയാന്‍ ഒരേ ഒരു മാര്‍ഗമേ ഉള്ളൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം; മണക്കാനുള്ള നമ്മുടെ ശേഷിയാണത്. പെട്ടെന്ന് മണക്കാനും രുചിക്കാനുമുള്ള ശേഷി നഷ്ടമാകുന്നത് കോവിഡിന്റെ മാത്രം പ്രത്യേകതയാണ്. മറ്റു വൈറല്‍ അണുബാധകളില്‍ അപൂര്‍വമായേ ഇത് കാണപ്പെടാറുള്ളൂ. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളില്‍ പോലും മണക്കാനുള്ള ശേഷി നഷ്ടമാകാറുണ്ട്. അടഞ്ഞ മൂക്കോ മൂക്കൊലിപ്പോ ഒന്നുമില്ലാതെ മണം നഷ്ടമായാല്‍ ഏതാണ്ട് ഉറപ്പിക്കാം; അത് കോവിഡ് ആണെന്ന്. മധുരവും കയ്പ്പും തമ്മില്‍ തിരിച്ചറിയാനുള്ള നാവിന്റെ രുചിയെ പോലും കോവിഡ് പെട്ടെന്ന് കവര്‍ന്നെടുത്ത് കളയാം.
in FEATURES, HEALTH, kovid-19 news, LIFE