…
ശ്വാസകോശത്തിന് താഴെയുളള പേശിയായ ഡയഫ്രം ചുരുങ്ങുന്നത് മൂലം ഇടയ്ക്ക് ശരീരത്തിലുണ്ടാകുന്ന പ്രതിഭാസമാണ് എക്കിള്‍. ജീവിതത്തില്‍ ഒരിക്കെലങ്കിലും എക്കിള്‍ വരാത്തവര്‍ ആരും ഉണ്ടാകില്ല. സാധാരണ ഗതിയില്‍ ഏതാനും മിനിറ്റുകള്‍ക്കകം എക്കിള്‍ തനിയെ നില്‍ക്കാറുണ്ട്. എന്നാല്‍ എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോഴോ പ്രധാനപ്പെട്ട സംഭാഷണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോഴോ എക്കിള്‍ വന്നാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.
എക്കിളിനെ വളരെ എളുപ്പം ഒഴിവാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ അറിയാം
ശ്വാസം ഉളളിലേക്ക് എടുത്ത് 10-20 സെക്കന്‍ഡ് ഉളളില്‍ വച്ച ശേഷം പതിയെ ശ്വാസം വെളിയിലേക്ക് വിടുക
അഞ്ച് വരെ പതിയെ എണ്ണിക്കൊണ്ട് ശ്വാസം ഉളളിലേക്ക് എടുക്കുക. അഞ്ച് വരെ വീണ്ടും എണ്ണിക്കൊണ്ട് പതിയെ ഈ ശ്വാസം പുറത്തേക്ക് വിടുക. ഇത്തരത്തിലുളള പതിയെയുളള ശ്വാസം ആവര്‍ത്തിക്കുക.
ഒരു പേപ്പര്‍ ബാഗിലേക്ക് ശ്വാസം വിടുകയും എടുക്കുകയും ചെയ്യുക.
മൂക്ക് പൊത്തിപിടിച്ച് വായും അടച്ച് വച്ചു കെണ്ട് പുറത്തേക്ക് ശ്വാസം വിടാന്‍ ശ്രമിക്കുക. ഏതാനും സെക്കന്‍ഡുകളില്‍ കൂടുതല്‍ ഈ വ്യായാമം ചെയ്യരുത്. 5 നെഞ്ചില്‍ ചെറിയ മര്‍ദം കൊടുത്ത് അമര്‍ത്തുന്നത് ഡയഫ്രത്തിന് സമ്മര്‍ദം ചെലുത്തി എക്കിള്‍ മാറാന്‍ സഹായിക്കും.
ഇരുന്നിട്ട് കാല്‍ മുട്ടുകള്‍ നെഞ്ചിലേക്ക് മുട്ടിച്ച് കൊണ്ട് കാല്‍ മുട്ടുകളെ കെട്ടിപ്പിടിച്ച് രണ്ട് മിനിറ്റ് ഇതേ പോസിഷനില്‍ തുടരുക.
ചില ഭക്ഷണപാനീയങ്ങളും എക്കിളിന് ശമനം നല്‍കുമെന്ന് ദഹെല്‍തസൈറ്റ്‌ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ച ലേഖനം അവകാശപ്പെടുന്നു.
തണുത്ത വെളളം പതിയെ സിപ്പ് ചെയ്ത് കുടിക്കുന്നത് വേഗസ് നാഡിയെ ഉത്തേജിപ്പിച്ച് എക്കിള്‍ നിര്‍ത്തിക്കും
ശ്വാസമെടുക്കാന്‍ നിര്‍ത്താതെ ഒരു ഗ്ലാസ് ചൂട് വെളളം പതിയെ കുടിക്കുക.
ഒരു ഗ്ലാസില്‍ തണുത്ത വെളളമെടുത്തിട്ട് അത് പതിയ സിപ് ചെയ്ത് കുടിക്കുക.
ഐസ് കട്ട ഒരെണ്ണമെടുത്ത് വായിലിട്ട് ഏതാനും മിനിറ്റ് നുണഞ്ഞ് അത് ചെറുതായ ശേഷം ഇറക്കുക.
ഐസ് വെളളം ഉപയോഗിച്ച് 30 സെക്കന്‍ഡ് തൊണ്ടയില്‍ കുലുക്കുഴിയുക. ആവശ്യമെങ്കില്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുക.
ചിലര്‍ നാരങ്ങ മുറിച്ച് അതില്‍ ഉപ്പ് വിതറി പതിയെ നുണയാറുണ്ട്. പല്ലുകളെ സംരക്ഷിക്കുന്നതിന് ഇതിന് ശേഷം വായ നന്നായി കഴുക്കുക.
ഒരു തുളള വിനാഗിരി എടുത്ത് നാക്കില്‍ പറ്റിക്കുക.
ഈ പൊടിക്കൈകള്‍ മരുന്നിത് പകരമല്ലെന്നും എക്കിള്‍ മാറാതെ നിന്നാല്‍ ഡോക്ടറെ സമീപിക്കണമെന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു.