- Advertisement -Newspaper WordPress Theme
AYURVEDAഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങള്‍

ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങള്‍

നമ്മള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഒരു സാധനമാണ് ഇഞ്ചി. ഇഞ്ചി കറികള്‍ക്കും പലഹാരങ്ങള്‍ക്കും രുചി കൂട്ടുക മാത്രമല്ല നല്ല ഔഷധവും കൂടിയാണ്.
നമ്മള്‍ ഒട്ടുമിക്ക ആഹാരസാധനങ്ങളിലും ചേര്‍ക്കുന്ന സാധനമാണ് ഇഞ്ചി. ഇഞ്ചിയിട്ട് തിളപ്പിച്ച് ചായ, ഇഞ്ചിക്കറി, ഇഞ്ചി മിഠായി എന്നിങ്ങനെ ഇഞ്ചി കറികളിലും ഒരു ഫ്ലേവറിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഭക്ഷ്യവസ്തുക്കളിലും അല്ലെങ്കില്‍ ഇഞ്ചി തിളപ്പിച്ചും മറ്റും ദിവസേന കഴിക്കുന്നതുകൊണ്ട് നമ്മളുടെ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.

സ്ഥിരമായി ഇഞ്ചി പലരീതിയില്‍ ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ശരീരത്തില്‍ ബ്ലഡ് ഷുഗര്‍ കുറവായിരിക്കും എന്നാണ് പറയുന്നത്. നല്ല ഉയര്‍ന്ന ബ്ലഡ് ഷുഗര്‍ ഉള്ള വ്യക്തി ദിവസേന ഇഞ്ചി കഴിച്ചാല്‍ അയാളുടെ ഷുഗര്‍ ലെവല്‍ നോര്‍മല്‍ ലെവലില്‍ എത്തുന്നു. രാവിലെ തന്നെ വെറും വയറ്റില്‍ ഇഞ്ചി നെല്ലിക്കാ ജ്യൂസായോ അല്ലെങ്കില്‍ ഇഞ്ചി നീര് തേനില്‍ ചാലിച്ചോ കഴിക്കാവുന്നതാണ്.

ആര്‍ത്തവ സമയത്ത് മിക്ക സ്ത്രീകള്‍ക്കും കഠിനമായ വയറുവേദന അനുഭവപ്പെടാറുണ്ട്. ഇത്തരം പെയിന്‍ കുറയ്ക്കുന്നതിന് ഇഞ്ചി സഹായിക്കും. അതിനായി ഇഞ്ചിപ്പൊടിയോ അല്ലെങ്കില്‍ ഇഞ്ചി നീരോ വെള്ളത്തില്‍ ചേര്‍ത്തോ തേനില്‍ ചേര്‍ത്തോ ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കുക. ഈ സമയത്ത് വേദന കുറയുന്നതുപോലെ തോന്നും.

ഭക്ഷണത്തില്‍ സ്ഥിരമായി ഇഞ്ചി ഉള്‍പ്പെടുത്തുന്നവരില്‍ കൊളസ്ട്രോളിന്റെ അളവ് കുറവായിരിക്കും. ഈ അടുത്ത് നടത്തിയ ഒരു പഠനത്തില്‍ ദിവസേന അഞ്ച് ഗ്രാം വീതം ഇഞ്ചി കഴിച്ച രോഗികളില്‍ മൂന്ന് മാസംകൊണ്ട് കൊളസ്ട്രോള്‍ ലെവല്‍ കുറഞ്ഞതായി കണ്ടെത്തി. അതുകൊണ്ട് ഇത് കൊളസ്ട്രോള്‍ ഉള്ളവര്‍ കഴിക്കുന്നത് നല്ലതാണ്.

ദിവസേന ഇഞ്ചി തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇതുവഴി അസുഖങ്ങള്‍ വരാതിരിക്കുന്നതിനും ഇവ സഹായിക്കും. കൂടാതെ സ്ട്രെസ്സ് കുറയ്ക്കുന്നതിനും ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിനും നീര് പോലുള്ള അസുഖങ്ങള്‍ കുറയ്ക്കുന്നതിനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് ഇഞ്ചി. ഇഞ്ചി ചതച്ച്ഇതില്‍ ഉപ്പും ചേര്‍ത്ത് ഉരുട്ടി വായില്‍ ചവയ്ക്കാതെ വിഴുങ്ങുന്നത് അസിഡിറ്റി ഒഴിവാക്കി ദഹനം നല്ലരീതിയില്‍ ആക്കുവാന് സഹായിക്കും. അല്ലെങ്കില്‍ ഇഞ്ചിനീര് കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നചതിന് നല്ലതാണ്.

ഇഞ്ചി ഒരു ആന്റി കാന്‍സര്‍ പ്രോപര്‍ട്ടിയായി ഉപയോഗിച്ചു വരുന്നുണ്ട്. ദിവസേന ഇഞ്ചി പച്ചയ്ക്ക് കഴിക്കുന്നത് കാന്‍സര്‍ വരുവാനുള്ള സാധ്യത കുറയ്ക്കുന്നു എന്നാണ് പറയുന്നത്. ഇഞ്ചി നീരായും ഇഞ്ചി വെള്ളമായും എന്നും സേവിക്കാവുന്നതാണ്. കൂടാതെ ശരീരത്തിലെ ക്രോണിക് ഇന്‍ഫ്ലമേഷനും ഇത് കുറയ്ക്കുന്നു.

ഇഞ്ചി ഉപയോഗിക്കേണ്ട രീതി

ഇഞ്ചി നന്നായി ഉണക്കി സൂക്ഷിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നമ്മളുടെ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. ചുമ, ജലദോഷം, തൊണ്ട വേദന എന്നിവയുള്ളപ്പോള്‍ ഇവയെടുത്ത് പൊടിച്ച് ശര്‍ക്കരയുടെ കൂടെ ചേര്‍ത്തോ അല്ലെങ്കില്‍ തേനിനൊപ്പമോ കഴിക്കാവുന്നതാണ്. ഇത്തരത്തില്‍ എന്നും കഴിക്കുന്നതും നല്ലതാണ്.

കൂടാതെ ഇഞ്ചി രസായനം വെച്ച് കഴിക്കാം, ഇഞ്ചി വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ്. ഭക്ഷണസാധനങ്ങളിലും ചായയിലും മറ്റും ഇഞ്ചി ചേര്‍ത്ത് കുടിക്കാം. റിഫ്രഷിംഗ് പാനീയങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഇഞ്ചി ചേര്‍ക്കുന്നത് വയറ്റിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ദഹിക്കുന്നതിനും നല്ല സ്വാദിനും സഹായിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme