- Advertisement -Newspaper WordPress Theme
HEALTHഒറ്റത്തവണ കുത്തിവെപ്പ്, ആണിനും ഭര്‍ഭനിരോധന മാര്‍ഗം കണ്ടെത്തി ഇന്ത്യ

ഒറ്റത്തവണ കുത്തിവെപ്പ്, ആണിനും ഭര്‍ഭനിരോധന മാര്‍ഗം കണ്ടെത്തി ഇന്ത്യ

പേറ്റന്റ് വാങ്ങി അമേരിക്കയും ചൈനയും അടക്കമുള്ള വന്‍ രാജ്യങ്ങള്‍

ജനസംഖ്യാനിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ മാര്‍ഗത്തിന് ഇന്ത്യയുടെ കണ്ടെത്തല്‍. പുരുഷന്‍മാര്‍ക്കുള്ള ഒറ്റത്തവണ കുത്തിവെപ്പ് ഫലപ്രദമെന്ന് തെളിഞ്ഞു.
ഇന്ത്യന്‍കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചാണ്(എസിഎംആര്‍)മരുന്ന് വികസിപ്പിച്ചത്. റിവേഴ്‌സിബില്‍ ഇന്‍ഹിബിഷന്‍ ഓഫ് സേപേം അണ്ടര്‍ ഗൈഡന്‍സ് (ആര്‍ ഐ എസ് യു ജി ) സാങ്കേതമുപയോഗിച്ചുള്ള രീതിയാണ് 99 ശതമാനം ഫലപ്രാപ്തി കൈവരിച്ചിരിക്കുന്നത്.
ബീജാണുക്കളുടെ തലയും വാലും പ്രവര്‍ത്തിക്കാതാക്കുന്നതാണ് ഈ രീതി. മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണവും മികച്ച ഫലം നല്‍കിയതോടെ വാണിജ്യോത്പാദനത്തിനുള്ള നീക്കം തുടങ്ങി. പരീക്ഷണങ്ങളുടെ ഫലം ആഗോള പ്രശസ്തമായ ആന്‍ഡ്രോളജി മാസികയില്‍ പ്രസിദ്ധീകരിച്ചു.
25-നും 40-നും മധ്യേ പ്രായമുള്ള 303 ദമ്പതിമാരിലായിരുന്നു പരീക്ഷണം. വൃക്ഷണത്തില്‍ ബീജത്തെ പുറത്തേക്കെത്തിക്കുന്ന കുഴലിലാണ് കുത്തിവെപ്പ്. 60 മില്ലിഗ്രാം മരുന്നാണ് ഉപയോഗിച്ചത്. ന്യൂഡല്‍ഹി, ലുധിയാന, ഖരഗ്പൂര്‍, ഉധംപൂര്‍, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുടുംബാസൂത്രണമാര്‍ഗം സ്വീകരിക്കാനെത്തിയവരില്‍ നിന്നാണ് പരീക്ഷണത്തിനുള്ളവരെ കണ്ടെത്തിയത്.
കുത്തിവെപ്പെടുത്ത് ആറ് മാസം കഴിഞ്ഞപ്പോള്‍ ജീവനുള്ള ബീജത്തിന്റെ സാന്നിദ്ധ്യമില്ലായ്മ 97.2 ശതമാനവും ഒരുവര്‍ഷത്തിന് ശേഷം 97.3 ശതമാനവുമാണ് ഗര്‍ഭം ധരിപ്പിക്കാനുള്ള ശേഷി ഇല്ലാതായെന്നാണ് ഫലം കാണിക്കുന്നത്. കുത്തിവെപ്പെടുത്തവര്‍ക്കോ പങ്കാളികള്‍ക്കോ കാര്യമായതും നീണ്ട് നില്‍ക്കുന്നതുമായ പാര്‍ശ്വഫലങ്ങളുണ്ടായില്ല.
ആര്‍.ഐ.എസ്.യു.ജി സാങ്കേതിക വിദ്യ കണ്ടുപിടിച്ചത് ഖഗഗ്പൂര്‍ ഐ.ഐ.ടി.യിലെ ഡോ സുജോയ് കെ ഗുഹയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഇന്ത്യ, അമേരിക്ക, ചൈന, ബംഗ്ലാദേശ് എന്നിവര്‍ക്കാണ് ഇതിന്റെ പേറ്റന്റ്.
വാസല്‍ജെല്‍ എന്ന പേരില്‍കുത്തിവെപ്പ് മരുന്നിറക്കാനുള്ള ശ്രമം അമേരിക്കയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ സ്ഥാപനത്തിന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme