in

ഓണ്‍ലൈന്‍ വഴിയുള്ള മയക്കുമരുന്നു വിപണനം ശക്തമാകുന്നതായി റിപ്പോര്‍ട്ട്

Share this story

ഓണ്‍ലൈന്‍ വഴിയുള്ള മയക്കുമരുന്നു വിപണനവും ഉപയോഗവും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പെരുമ്പാവൂരില്‍ നിന്ന് പോലീസ് പിടികൂടിയ എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ പ്രതികള്‍ വാങ്ങിയിരുന്നത് ഓണ്‍ലൈന്‍ വഴിയെന്നാണ് പോലീസ് പറയുന്നത്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍ക്കുന്നതിനായാണ് ഇവ എത്തിച്ചത്. ചില ഡിജെ പാര്‍ട്ടികളിലും ഇവ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓണ്‍ലൈന്‍ വഴിയുന്ന നടക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എക്‌സൈസും പോലീസും സംസ്ഥാനത്ത് നിരന്തര ജാഗ്രതയാണ് പുലര്‍ത്തിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് സംഘം പിടിയിലായത്. ഒരു സ്റ്റാബ് നാലുകഷണം വരെയാക്കി നാക്കിനടിയില്‍ ഇട്ടാണ് ഇത്തരം സംഘങ്ങള്‍ ലഹരി കണ്ടെത്തുന്നത്. സ്റ്റാബിന്റെ ഉപയോഗം ഗുരുതര അസുഖങ്ങള്‍ക്കും മരണങ്ങള്‍ക്കുവരെ കാരണമായേക്കും.

കോവിഡ് കാരണം സ്‌കൂളുകള്‍ അടച്ചിട്ടു; ഉച്ചക്കഞ്ഞി മുടങ്ങിയ കുട്ടികളെക്കുറിച്ച് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ?

ആള്‍ക്കൂട്ടം, തെരഞ്ഞെടുപ്പ്: ആശങ്കയൊഴിയാതെ കോവിഡ് 19