in

മലബന്ധം ഒഴിവാക്കാന്‍ ഭക്ഷണക്രമം ശ്രദ്ധിച്ചാലും

Share this story

മലബന്ധമെന്നത് നമ്മില്‍ പലര്‍ക്കും ബുദ്ധിമുട്ടാക്കുന്ന ഒരു പ്രശ്‌നമാണ്. രാവിലെത്തന്നെ നമ്മെ അസ്വസ്ഥമാക്കാന്‍ ഇതില്‍പരം വേറൊന്നുംതന്നെ വേണ്ടല്ലോ. ഒരു ദിവസത്തെ നമ്മുടെ ‘മൂഡ്’ തന്നെ ഈയൊരൊറ്റ പ്രശ്‌നം നിമിത്തം തകരാറിലാകും. എന്നാല്‍ നമ്മുടെ ഭക്ഷണരീതിയിലുണ്ടായ മാറ്റമാണ് മലബന്ധത്തിനുള്ള പ്രധാനകാരണം.

സമയം തെറ്റിയുള്ള ഭക്ഷണം കഴിക്കലും കടകളില്‍ നിന്നുള്ള ഫുഡുമെല്ലാം കൂടിയാണ് നമ്മുക്കീ പണിതരുന്നതിലെ വില്ലന്‍. കാര്യം അത്ര സിമ്പിളല്ല. നിറവും രുചിയും മാത്രം കണ്ണിലുടക്കി വയറ്റിലേക്കു തട്ടിവിടുന്നത് അവിടത്തന്നെ കിടക്കും. കടകളിലെ ഭക്ഷണത്തില്‍ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങളുമെല്ലാം ചേരുമ്പോള്‍ വയറു പിണങ്ങുക സ്വാഭാവികം.

ഇത്തരം ഭക്ഷണശീലങ്ങളില്‍ നിന്നും ബോധപൂര്‍വ്വം നിയന്ത്രണംകൊണ്ടു വരിക മാത്രമേ നിവര്‍ത്തിയുള്ളൂ. കോള പോലുള്ള പാനീയങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കണം. മലബന്ധപ്രശ്‌നം സ്വയം വിചാരിച്ചാല്‍ ഒഴിവാക്കാനാകുമെന്ന് ചുരുക്കം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിലേക്കു താല്‍പര്യം കൊണ്ടുവരികയെന്നതാണ് ഇക്കാര്യത്തില്‍ ചെയ്യേണ്ടത്.

നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക എന്നതാണ് മറ്റൊരുപോംവഴി.
വ്യായാമമെന്നും ശരീരത്തിന് ചെറുതായെങ്കിലും ആയാസം നല്‍കുന്നതും നല്ലതാണ്.
അത്യാവശ്യം നന്നായി ഉറങ്ങാനും ശ്രമിക്കുക.

മലബന്ധം നന്നായി ഉണ്ടെങ്കില്‍ നമുക്ക് ഇരിക്കാന്‍ കഴിയുന്ന ഒരു വലിയ പാത്രത്തില്‍ അല്‍പ്പം ചെറു ചൂടുവെള്ളം എടുത്ത് അല്‍പ്പം ഉപ്പിട്ട ശേഷം അതില്‍ ഇരിക്കുക. ഇത് ദിവസം മൂന്നു തവണയെങ്കിലും ചെയ്യുകയെന്നത് പഴമക്കാരുടെ രീതിയാണ്. ഭക്ഷണശേഷം പഴം കഴിക്കുന്നതും മുരിങ്ങയില പോലുള്ള ഇലക്കറികള്‍ ധാരാളം കഴിക്കുന്നതും ഉത്തമമാണ്. ഇഞ്ചി മുറിച്ച് ഉപ്പുംചേര്‍ത്ത് കഴിക്കുന്നതും ഇഞ്ചി ജ്യൂസാക്കി കുടിക്കുന്നതും ഉലുവ, വെളുത്തുള്ളി തുടങ്ങിയവ കഴിക്കുന്നതും ദഹനപ്രശ്‌നങ്ങളും ഗ്യാസ്ട്രബിളും മലബന്ധവും ഒഴിവാക്കാന്‍ ഉപകരിക്കും.

‘കോ-വിന്‍’ ആപ്ലിക്കേഷനെത്തി; കോവിഡ് വാക്‌സിന് ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

പ്രായഭേദമില്ല; മദ്യാസക്തി ഏതുനിമിഷവും മസ്തിഷ്‌കത്തെ ബാധിക്കും