in , , ,

രോഗപ്രതിരോധശേഷി കുറയ്ക്കരുത്; ഈ കൊറോണാക്കാലത്ത് ഉപേക്ഷിക്കാവുന്ന ചില ഭക്ഷണങ്ങള്‍

Share this story

കൊറോണാ വയറസിനെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗ്ഗം നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ പ്രതിരോധശേഷി കുറയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

  1. പഴകിയ ഭക്ഷണം

എന്തിനുവെറുതേ കളയണം എന്ന ചിന്തയോടെ തലേന്നത്തെ ആഹാരസാധനങ്ങള്‍ കഴിക്കുന്നവരാണ് വീട്ടമ്മമാര്‍. എന്നാല്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യാനേ സഹായിക്കൂ. അതുകൊണ്ട് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് തീര്‍ത്തും ഒഴിവാക്കണം.

2 – അച്ചാറുകള്‍

വിപണിയില്‍ ധാരാളം അച്ചാറുകള്‍ ലഭ്യമാണ്. വീട്ടിലും നമ്മള്‍ ധാരാളം അച്ചാറുകള്‍ ഇട്ടുവയ്ക്കാറുമുണ്ട്. ഈ അച്ചാറുകളുടെ ഉപയോഗം തല്‍ക്കാലത്തേക്കെങ്കിലും ഒഴിവാക്കുന്നതാണ് ഉചിതം. വൃക്കരോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ വിപണിയിലെ അച്ചാറുകളില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ശരീരത്തിന്റെ നിര്‍ജ്ജലീകരണത്തിന് അച്ചാറുകള്‍ ഇടവരുത്തുകയും ചെയ്യും.

3 – കോഫി

കാപ്പിയില്‍ ധാരാളം കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നു. അതിനാല്‍ വളരെ കുറച്ച് കോഫി കഴിക്കുക. മാര്‍ക്കറ്റില്‍ ലഭ്യമായ പാനീയങ്ങളും പാക്കുചെയ്ത ഭക്ഷണങ്ങളും രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നവയാണ്.

4. തണുത്ത പാനീയങ്ങള്‍

തണുത്ത പാനീയങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ദുര്‍ബലമാക്കുകയും ചെയ്യും. ഫാസ്റ്റ് ഫുഡ് അല്ലെങ്കില്‍ ജങ്ക് ഫുഡ് കഴിക്കുന്നതും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നു. മാത്രമല്ല ഇത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കോവിഡ് -19 ഹാനികരമാക്കുന്നത് പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം

ഒന്നിലധികം മുട്ട കഴിക്കരുത്; പ്രമേഹസാധ്യതയെന്ന് ഗവേഷകര്‍