- Advertisement -Newspaper WordPress Theme
HEALTHകോവിഡ് -19 ഹാനികരമാക്കുന്നത് പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം

കോവിഡ് -19 ഹാനികരമാക്കുന്നത് പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം

കോവിഡ് -19 ഏറ്റവുമധികം ഗുരുതരമായി ബാധിക്കുന്നത് പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം എന്നിവയുള്ളവരിലാണെന്നു അമേരിക്കന്‍ പഠനറിപ്പോര്‍ട്ട്. രോഗബാധിതര്‍ക്ക് കോവിഡ് -19 ബാധിച്ചവരില്‍ മരണനിരക്ക് ഉയര്‍ത്തുന്നത് ഇത്തരം ഈ മൂന്നു പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണെന്നാണ് വിവരം.

ക്ലിനിക്കല്‍ ഇന്‍ഫെക്റ്റിയസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയില്‍ 613 ആശുപത്രികളിലായി പ്രവേശിപ്പിച്ച 67,000 ത്തോളം കോവിഡ് -19 രോഗികളെ വിലയിരുത്തിയിരുത്തിയുള്ള പഠനഫലമാണിത്. കോവിഡ് ബാധയും മരണസാധ്യതയും തമ്മിലുള്ള ബന്ധമാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഒരേ പ്രായത്തിലുള്ള സ്ത്രീകളെയും പുരുഷന്മാരെയും താരതമ്യം ചെയ്തപ്പോള്‍ മരണസാധ്യത കൂടുതല്‍ തെളിയുന്നത് പുരുഷന്മാരിലാണ്. ഏകദേശം 30 ശതമാനം സാധ്യത കൂടുതലാണ് പുരുഷന്മാര്‍ക്ക്.

പൊണ്ണത്തടി, രക്താതിമര്‍ദ്ദം, കടുത്ത പ്രമേഹം എന്നിവ ബാധിച്ചവരും അല്ലാത്തവരും തമ്മിലുള്ള താരതമ്യത്തിലാണ് മരണനിരക്കുകയര്‍ത്തുന്നവയില്‍ ഇൗ രോഗങ്ങള്‍ക്കുള്ള പങ്ക് തെളിഞ്ഞത്. യുഎസിലെ മേരിലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്ക് ഈ അവസ്ഥകളില്ലാത്തവരെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത കൂടുതലാണ്,” യുഎസിലെ മേരിലാന്‍ഡ് സര്‍വകലാശാലയിലെ പഠന രചയിതാക്കള്‍ പറഞ്ഞു. 20 നും 39 നും ഇടയില്‍ പ്രായമുള്ളവരിലും ഇത്തരം കടുത്ത പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ കോവിഡ് -19 ഗുരുതരസാഹചര്യം സൃഷ്ടിക്കുന്നു. എന്നാല്‍ മരണനിരക്കുകയര്‍ത്തുന്നതില്‍ പ്രായവും ആരോഗ്യം പ്രധാനഘടകം തന്നെയെന്നും ഗവേഷകര്‍ വിലയിരുത്തി. അമേരിക്കയില്‍ ഈ ഡിസംബറിന്റെ തുടക്കംമുതല്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനിടെയാണ് പഠനവിവരങ്ങള്‍ പുറത്തുവിട്ടത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme