in , ,

പ്രായഭേദമില്ല; മദ്യാസക്തി ഏതുനിമിഷവും മസ്തിഷ്‌കത്തെ ബാധിക്കും

Share this story

ആരോഗ്യമുള്ളകാലത്ത് മദ്യപിച്ചാല്‍ എന്താ കുഴപ്പമെന്നു ചോദിക്കുന്നവരുണ്ട്. അത്തരക്കാര്‍ കേട്ടോളൂ- മദ്യപാനശീലത്താല്‍ ഏതു പ്രായത്തില്‍ വേണമെങ്കിലും മസ്തിഷ്‌ക ആരോഗ്യം തകരാറിലാകുമെന്ന്് ഗവേഷക പഠനം. മദ്യപാനം ദോഷകരമായേക്കാവുന്ന ഒരാളുടെ ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങളെയാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.

ഓസ്ട്രേലിയയിലെയും യു.കെയിലെയും ആരോഗ്യവിദഗ്ധരാണ് പഠനത്തിലേര്‍പ്പെട്ടത്.
ഗര്‍ഭാവസ്ഥയില്‍ (ജനനം മുതല്‍ ഗര്‍ഭധാരണം), പിന്നീട് കൗമാരപ്രായം (15 മുതല്‍ 19 വയസ്സ് വരെ), പ്രായപൂര്‍ത്തിയായവര്‍ (65 വയസ്സിനു മുകളിലുള്ളവര്‍) എന്നീ ഘട്ടങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്.

ഈ മൂന്നുഘട്ടങ്ങളിലും മസ്തിഷകത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ മദ്യാസക്തിക്ക് കഴിഞ്ഞുട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം കുറയല്‍, ഡിമെന്‍ഷ്യ എന്നിവയെല്ലാം ഏതുഘട്ടത്തിലും ഉണ്ടാകും. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മദ്യപിക്കുന്നത് ഗര്‍ഭപിണ്ഡത്തിന്റെ സ്‌പെക്ട്രം തകരാറുകള്‍ക്ക് കാരണമാകുമെന്നതിനാല്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്.
ഗര്‍ഭാവസ്ഥയില്‍ എത്രമാത്രം മദ്യം ഉപയോഗിച്ചു, എത്ര തവണ – എന്നതിനെ ആശ്രയിച്ചിരിക്കും കുഞ്ഞുങ്ങളിലെ ജനന വൈകല്യങ്ങളുടെയോ വൈകല്യത്തിന്റെയോ അളവെന്നതാണ് ഗൗരവതരം.

ചെറിയ അളവില്‍ പോലും ഗര്‍ഭകാലതത്ത് മദ്യം കഴിക്കുന്നത് ഗര്‍ഭപിണ്ഡത്തിന്റെ മസ്തിഷ്‌കത്തിന് ഹാനികരമാണെന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജിലെ വിസിറ്റിംഗ് ക്ലിനിക്കല്‍ റിസര്‍ച്ച് ഫെലോ ഡോ. ടോണി റാവു പറയുന്നു.

കൗമാരപ്രായത്തില്‍, പ്രത്യേകിച്ച് 15 നും 19 നും ഇടയില്‍ പ്രായമുള്ളവരില്‍ വരെ തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാക്കാന്‍ മദ്യത്തിനു കഴിഞ്ഞതായും തെളിഞ്ഞു. ഈ പ്രായത്തില്‍ മസ്തിഷ്‌കം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടമാണ്. ഒരു വ്യക്തി അവരുടെ 20 മുതല്‍ 20 വരെ പ്രായമാകുന്നതുവരെ ഇതുതുടരുമത്രേ. എന്നാല്‍ ഈ വളര്‍ച്ചയെ മുരടിപ്പിക്കാന്‍ മദ്യത്തിനു കഴിയും. 2015 -ല്‍ നടത്തിയ സര്‍വ്വേ കണക്കുപ്രകാരം 15 നും 19 നും ഇടയില്‍ പ്രായമുള്ള 60 ശതമാനം യുവാക്കളും മദ്യപിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.

ഇതുപോലെ പ്രായപൂര്‍ത്തിയായ 65 വയസ്സിനു ശേഷമുള്ളവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ എളുപ്പത്തില്‍ നിര്‍ജ്ജീവമാക്കാന്‍ മദ്യത്തിനു കഴിയും. ചിന്ത, പെരുമാറ്റം, ശ്വസനം, ഹൃദയമിടിപ്പ് എന്നിവയെ ബാധിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ മന്ദഗതിയിലാക്കുന്ന പ്രവര്‍ത്തനമാണ് മദ്യം ഏറ്റെടുക്കുന്നത്. വായ- കരള്‍ തുടങ്ങിയിടങ്ങളിന്റെഅര്‍ബുദങ്ങള്‍, ദഹന-ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ മദ്യത്തിന്റെ സംഭാവനകളില്‍ പെടുത്താമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

മലബന്ധം ഒഴിവാക്കാന്‍ ഭക്ഷണക്രമം ശ്രദ്ധിച്ചാലും

ബി.പി. അഥവാ രക്തസമ്മര്‍ദ്ദത്തെ സൂക്ഷിക്കണം; പ്രത്യേകിച്ചും മധ്യവയസില്‍