spot_img
spot_img
HomeEditor's Picksബി.പി. അഥവാ രക്തസമ്മര്‍ദ്ദത്തെ സൂക്ഷിക്കണം; പ്രത്യേകിച്ചും മധ്യവയസില്‍

ബി.പി. അഥവാ രക്തസമ്മര്‍ദ്ദത്തെ സൂക്ഷിക്കണം; പ്രത്യേകിച്ചും മധ്യവയസില്‍

അമ്പതു കടന്നവര്‍ രക്തസമ്മര്‍ദ്ദത്തെ കരുതിയിരിക്കണമെന്ന് ഗവേഷകര്‍. മധ്യവയസു പിന്നിട്ടവരില്‍ ബി.പി. അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്നത് വലിയ തരത്തിലുള്ള ദോഷഫലങ്ങളാകും നമ്മില്‍ ഉണ്ടാക്കുക. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ഓര്‍മ്മശക്തിയേയും ചിന്താശേഷിയേയും ബാധിക്കുന്നവിധം സ്വാധീനം ചെലുത്താന്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു കഴിയുമെന്നാണ് ബ്രസീലിയന്‍ ഗവേഷകര്‍ മുന്നറിയിപ്പുനല്‍കുന്നത്.

ജീവിതത്തിന്റെ മികച്ച വര്‍ഷങ്ങളിലൂടെയാകും മധ്യവയസില്‍ പലരും കടന്നുപോകുക.
പക്ഷേ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് അടിമപ്പെടാനുള്ള പലവിധ കാരണങ്ങളും നേരിടേണ്ടിവരുന്ന പ്രായമാണത്. ഏതുപ്രായത്തിലും അമിത രക്തസമ്മര്‍ദ്ദങ്ങള്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കുമെങ്കിലും മധ്യവയസുകഴിഞ്ഞവരിലാകും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുകയെന്നും പഠനം വിലയിരുത്തുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നേരിട്ട് മാനസികമായ തകര്‍ച്ചയ്ക്ക് കാരണമാകുമോ ഇല്ലയോ എന്നത് ചോദ്യമായി തുടരുന്നുണ്ടെങ്കിലും ചിന്താശേഷിയെയും ഓര്‍മ്മശക്തിയെയും ബാധിക്കുന്നുണ്ടെന്നാണ് യൂണിവേഴ്സിഡേഡ് ഫെഡറല്‍ ഡി മിനാസ് ജെറൈസിലെ വൈദ്യശാസ്ത്ര പ്രൊഫസര്‍ ഡോ. ബ്രസീലിലെ ബെലോ ഹൊറിസോണ്ടെയില്‍ പറയുന്നത്.

പഠനത്തില്‍, ആറ് ബ്രസീലിയന്‍ നഗരങ്ങളില്‍ നിന്ന് ഏകദേശം 7,000 പേരാണ് പങ്കെടുത്തത്. 2008/2010, 2012/2014 എന്നീ രണ്ട് പരീക്ഷണ കാലയളവുകളില്‍ നടത്തിയ പഠനത്തില്‍ ഇവരിലെ മെമ്മറി, ഭാഷാ കഴിവുകള്‍, ഏകാഗ്രത, ശ്രദ്ധ, വേഗത, മാനസിക വഴക്കം എന്നിവയിലെ മാറ്റങ്ങള്‍ ട്രാക്കുചെയ്തു. രക്തസമ്മര്‍ദ്ദം കൂടിയ മധ്യവയസു പിന്നിട്ടവരുടെ ചിന്താശേഷിയില്‍ ചിലതരം ത്വരിതഗതിയിലുള്ള ഇടിവ് അനുഭവിച്ചതായി ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രണവിധേയമാക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു കഴിയുമെങ്കിലും ആരോഗ്യകാര്യങ്ങളിലെ ശ്രദ്ധക്കുറവാണ് ഭൂരിഭാഗംപേരും തുടരുന്നത്. ഇത്തരം കാര്യങ്ങളിലുള്ള അറിവും ശ്രദ്ധയും സമൂഹത്തില്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഏകപോംവഴി.

- Advertisement -

spot_img
spot_img

- Advertisement -