in ,

കുഞ്ഞുങ്ങളെ തനിച്ചാക്കരുത്; അവരെ ഒപ്പം കിടത്തൂ…

Share this story

പുതിയകാലത്തെ ‘അമ്മ’മാരുടെ രീതികള്‍ വിചിത്രമായിരിക്കും. മുലപ്പാല്‍പോലും കുഞ്ഞിന് നല്‍കുന്നത് സൗന്ദര്യക്ഷയം സംഭവിപ്പിക്കുമെന്നു കരുതുന്ന അമ്മമാരുള്ള ലോകമാണിത്. ഓഫീസ് തിരക്കില്‍നിന്ന് വീട്ടിലെത്തുമ്പോള്‍, കുഞ്ഞുങ്ങളുടെ ഒപ്പം ചെലവഴിക്കാന്‍ തീരെ സമയം കിട്ടാത്തവരാകും പലരും. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ നേരത്തെ സ്വയംപര്യാപ്തരാക്കാനുള്ള ശ്രമം പലരും നടത്തും. മാതാപിതാക്കള്‍ക്കൊപ്പം കിടത്താതെ കുട്ടികളെ മാറ്റിക്കിടത്തുന്നത് ഇക്കാലത്ത് പ്രോത്സാഹിപ്പിക്കപ്പെടുന്ന രീതിയാണ്. എന്നാല്‍ കുഞ്ഞുങ്ങളെ ഇത് എങ്ങനെയാണ് ബാധിക്കുകയെന്ന് ആരും ഓര്‍ക്കാറുമില്ല.

എന്നാല്‍ 12 വയസുവരെയെങ്കിലും അവരെ തനിച്ചാക്കാതിരിക്കുകയാണ് ഉചിതം. മാനസികവികാസം പ്രാപിക്കുന്നതിനുംമുമ്പേ കുട്ടികളെ ഉറക്കത്തില്‍ തനിച്ചാക്കുന്നത് പല പ്രശ്‌നങ്ങളും സൃഷ്ടിക്കും. ചെറിയ പ്രായത്തില്‍ കട്ടിലില്‍ മാതാപിതാക്കള്‍ക്ക് ഒപ്പം കിടക്കുന്ന കുഞ്ഞ് നല്ല സുരക്ഷിതബോധത്തിലാകും ഉറങ്ങുക.

ചെറിയ തട്ടലുകളോ മുട്ടലുകളോ ലഭിക്കുമ്പോള്‍ അവരുടെ ഉപബോധമനസില്‍ ”ഒന്നുംപേടിക്കാനില്ല, അച്ഛനമ്മമാര്‍ അരികിലുണ്ടല്ലോ” എന്ന ആശ്വാസം ലഭിക്കും. എന്നാല്‍ തൊട്ടിലിലോ മറ്റോ മാറ്റിക്കിടത്തുന്ന കുട്ടിക്ക് ഉള്ളില്‍ പലപ്പോഴും ഭയമാകും ഉണ്ടാകുക. ഇത് അവരുടെ സ്വഭാവരൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കും. സ്‌കൂള്‍ തുടക്കകാലം മുതല്‍ കുട്ടികളെ മാറ്റിക്കിടത്തണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളും ഉണ്ട്. എന്നാല്‍ ഇതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

പണ്ടുകാലത്ത് മുത്തശ്ശീ-മുത്തശ്ഛനമാരുടെ അടുത്തെങ്കിലും കുട്ടികള്‍ കിടക്കാറുണ്ട്. എന്നാല്‍ അണുകുടുംബവ്യവസ്ഥയില്‍ നിരവധി മാനസിക പ്രശ്‌നങ്ങളാണ് കുട്ടികളും നേരിടുന്നത്്. കുട്ടികളില്‍ കണ്ടുവരുന്ന ഏകാന്തതയ്ക്കും വിഷാദത്തിനും കാരണവും മാതാപിതാക്കളുടെ സാമീപ്യവും സഹകരണവും കുറഞ്ഞുവരുന്നതിനാലാണ്.

നാലോ അഞ്ചോ വയസ്സില്‍, കുട്ടികള്‍ക്ക് ചുറ്റുമുള്ള സംഭവങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. കുട്ടികള്‍ക്കു വീടിനപ്പുറത്തുള്ള സ്‌കൂള്‍ ഉള്‍പ്പെടെയുള്ള പുറത്തുനിന്നുള്ള സുഹൃത്തുക്കളെയും അവര്‍ക്ക് ലഭിക്കും. ഇപ്പോള്‍ അവര്‍ ഒരു സ്വകാര്യ മുറിയില്‍ തനിയെ ഉറങ്ങുന്നതിന് മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കും. എന്നാല്‍ സ്വകാര്യത നല്‍കാനുള്ള പ്രായം ആയിട്ടില്ലെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. സ്‌നേഹവും കരുതലും നല്‍കേണ്ടപ്രായത്തില്‍ നല്‍കാതിരിക്കുന്നതുകൊണ്ട് ഒരത്ഥവും ഇല്ലല്ലോ. അതുകൊണ്ടുതന്നെ കുഞ്ഞുന്നാളിലേ മനസിലുണ്ടാകുന്ന ഭയപ്പാടുകള്‍ ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും ഓര്‍ക്കണം.

ഗര്‍ഭകാലപ്രശ്‌നങ്ങളും ഹൃദ്രോഗസാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം

ഇന്ത്യന്‍ കുട്ടികളില്‍ അമിതവണ്ണം കൂടുന്നു