- Advertisement -Newspaper WordPress Theme
AYURVEDAകുട്ടികളിലെ മൂക്കിലെ ദശ അഥവാ അഡിനോയ്ഡിന് പരിഹാരം

കുട്ടികളിലെ മൂക്കിലെ ദശ അഥവാ അഡിനോയ്ഡിന് പരിഹാരം

കുട്ടികള്‍ക്ക്, പ്രത്യേകിച്ചും 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിരന്തരം മൂക്കടപ്പും ഇതുസംബന്ധമായ പ്രശ്നങ്ങളും വരുന്നത് സാധാരണയാണ്. കിടക്കുമ്പോഴായിരിയ്ക്കും പലര്‍ക്കും ഈ പ്രശ്നം കൂടുതലായി അനുഭവപ്പെടുന്നത്. ഡോക്ടറെ കാണിയ്ക്കുമ്പോള്‍ മൂക്കിനുള്ളില്‍ ദശ അഥവാ അഡിനോയ്ഡ് പ്രശ്നമാണ് ഇതിന് കാരണമെന്ന് പറയാറുണ്ട്. ഇതിന് സര്‍ജറി പോലുള്ള വഴികള്‍ വേണമെന്നും ഡോക്ടേഴ്സ് പറയാറുണ്ട്. വാസ്തവത്തില്‍ ഈ പ്രശ്നത്തിന് പരിഹാരം എന്തെല്ലാമെന്നറിയൂ

അലര്‍ജി

അഡിനോയ്ഡ് ഗ്രന്ഥിയ്ക്കുണ്ടാകുന്ന വീക്കമാണ് ഇത്. രണ്ട് അഡിനോയ്ഡ് ഗ്രന്ഥികളാണ് ഉള്ളത്. ഇവ പുറമേ നിന്നുള്ള ദോഷകരമായ ഘടകങ്ങളെ പുറന്തള്ളുകയെന്നതിന് വേണ്ടിയാണ് ഉള്ളത്. ചെവിയിലും തൊണ്ടയിലുമെല്ലാം ഇന്‍ഫെക്ഷന്‍ വരുന്നത് തടയുന്നത് ഇവയാണ്. കുട്ടിയ്ക്ക് അലര്‍ജി പ്രശ്നം, ഇന്‍ഫെക്ഷന്‍ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഈ ഗ്രന്ഥി വീര്‍ത്തുവരും. പ്രത്യേകിച്ചും അടിക്കടി ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നുവെങ്കില്‍.

കുട്ടികളില്‍

12 വയസ് കഴിഞ്ഞാല്‍ സാധാരണ ഈ ഗ്രന്ഥികള്‍ ചുരുങ്ങിപ്പോകും. അതായത് ആ സമയമാകുമ്പോഴേയ്ക്കും പ്രതിരോധശേഷി വര്‍ദ്ധിയ്ക്കുന്നത് കൊണ്ട് ഇവയുടെ ആവശ്യം അധികം വരാത്തതിനാല്‍ തന്നെയാണ് ഇവ ചുരുങ്ങിപ്പോകുന്നത്. കുട്ടികളില്‍ ഈ വീക്കമുണ്ടായാല്‍ തൊണ്ടവേദന, മൂക്കടപ്പ്, തുമ്മല്‍, ജലദോഷം, വാ തുറന്ന് കിടന്നുറങ്ങുക, കൂര്‍ക്കംവലി തുടങ്ങിയ പല പ്രശ്നങ്ങളുമുണ്ടാകും. ഇതിനാല്‍ ഇവരുടെ പല്ലിനും വ്യത്യാസമുണ്ടാകുന്നു. ഹോമിയോപ്പതിയില്‍ ഇതിന്റെ വീക്കം കുറച്ചുകൊണ്ടുവരാന്‍ സാധിയ്ക്കും.

അഡിനോയ്ഡ് വീക്കമെങ്കില്‍

അലോപ്പതിയില്‍ ഇത് സര്‍ജറി വഴി നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. ഇത്തരം അഡിനോയ്ഡ് വീക്കമെങ്കില്‍ ചെയ്യേണ്ട ചിലതുണ്ട്. രാവിലെ തല കുളിച്ച് പോയി വിയര്‍ക്കാന്‍ അനുവദിയ്ക്കരുത്, ഇതുപോലെ വിയര്‍ത്ത് നില്‍ക്കുമ്പോള്‍ പെട്ടെന്ന് കുളിപ്പിയ്ക്കരുത്. അതായത് പെട്ടെന്ന് താപനിലയില്‍ വ്യത്യാസം വരുമ്പോള്‍ അഡിനോയ്ഡ് വീക്കമുണ്ടാകുന്നത് അധികമാകുന്നു. വാ തുറന്ന് ഉറങ്ങുന്നവരെങ്കില്‍ ഫാനിന് കീഴേ കിടത്തരുത്. പൊടിയും മറ്റും നീക്കം ചെയ്യുക. വസ്ത്രങ്ങളും പുസ്തകങ്ങളും ഇവര്‍ കിടക്കുന്നിടത്ത് വയ്ക്കരുത്. ഇതുപോലെ ധാരാളം വെളളം കുടിയ്ക്കാന്‍ നല്‍കുക. അടിസ്ഥാനപരമായി കുട്ടികളിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുക.

പരിഹാരമായി

അലോപ്പതിയില്‍ ചില നേസല്‍ സ്പ്രേകളും സര്‍ജറിയുമാണ് ഇത്തരം അഡിനോയ്ഡ് പ്രശ്നത്തിന് പരിഹാരമായി പറയുന്നത്. എന്നാല്‍ ഹോമിയോപ്പതിയില്‍ ഇതിന് മരുന്നുകളിലൂടെ പരിഹാരമുണ്ടാക്കുന്നുണ്ട്. ഇതിനായി തുടര്‍ച്ചയായി ചില മരുന്നുകള്‍ നല്‍കി ഈ ഗ്രന്ഥികളുടെ വീക്കം കുറച്ച് ചുരുക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഇത്തരം പ്രശ്നവും അഡിനോയ്ഡ് സംബന്ധമായ അസ്വസ്ഥതകളും മാറ്റാന്‍ സാധിയ്ക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme