സാമൂഹിക വിപത്ത് : ബോധവല്‍ക്കരണത്തിലൂടെ തടയണം.
കുട്ടികള്‍ക്കിടയില്‍ കണ്ടുവരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാനും തടയാനും കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ലഹരിയുടെ വലക്കണ്ണികള്‍ വ്യാപിക്കുന്നതിനെതിരെ ഇ.എസ്.ബിജിമോള്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കേരളം കൈവരിച്ച സാംസ്‌കാരിക മുന്നേറ്റത്തിന്റെയും പുരോഗതിയുടെയും നന്മകള തകര്‍ക്കുന്ന സാമൂഹിക വിപത്താണു വ്യാപകമാകുന്ന ലഹരി ഉപയോഗമെന്നു മുഖ്യമന്ത്രി പറഞ്ഞു. ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഇതിനെ തടയാന്‍ കഴിയൂ. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപക-രക്ഷാകര്‍തൃ സമിതിക്കും ഇതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയും. ഒപ്പം ലഹരി മരുന്നിന്റെ ദൂഷ്യവശങ്ങള്‍ പാഠ്യവിഷയങ്ങളിലും ഉള്‍പ്പെടുത്തണം. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം കൂടുന്നതുമൂലം കൗമാരക്കാര്‍ക്കിടയില്‍ ആത്മഹത്യപോലുള്ള പ്രവണതകള്‍ കൂടിവരുന്നു. മറ്റു തരത്തിലുള്ള സ്വാധീനങ്ങളില്‍പെട്ട് അക്രമങ്ങളില്‍ എതതിപ്പെടുന്നവരും കുറവല്ല. ക്യാംപസുകളില്‍ പോലീസ് കര്‍ശന നിരീക്ഷണ തുടരുന്നു.
വിവിധ വകുപ്പുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു ‘ലഹരി വിമുക്ത കേരളം’ എന്നതാണ് എക്സൈസ് വകുപ്പിന്റെ ‘വിമുക്തി’ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്കെതിരെ വിമുക്തി ജ്വാല ഇന്ന്
ലഹരി ഇരുള്‍ പരത്തുന്ന ജീവിതങ്ങളിലേക്കു പുതുവെളിച്ചം വീശുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ലഹരിവര്‍ജന മിഷനായ വിമുക്തി സംസ്ഥാന വ്യാപകമായി ഇന്നു വിമുക്തി ജ്വാല തെളിയിക്കും.
ലഹരിവിരുദ്ധ തീവ്രബോധവല്‍ക്കരണ ഭാഗമായുള്ള പരിപാടി പഞ്ചായത്ത, മുനിസിപ്പാലിറ്റ, കോര്‍പറേഷന്‍, ജില്ലാ ആസ്ഥാനങ്ങളില്‍ വൈകിട്ട് 6ന് നടക്കും. വിദ്യാര്‍ത്ഥികളും യുവജനങ്ങളും അങ്കണവാടി ആശാവര്‍ക്കര്‍മാരും കലാ സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കും. തലസ്ഥാനത്തു കനകക്കുന്നില്‍ വിവിധ ലഹരി വിരുദ്ധ കലാപരിപാടികളും ഉണ്ടായിരിക്കും. അഭിനേതാക്കളായ എം.മുകേഷ് എം.എല്‍.എ, കൊച്ചുപ്രേമന്‍, ബീന ആന്റണി എന്നിവര്‍ കനകക്കുന്നിലും രചന നാരായണന്‍കുട്ടി, അന്‍സിബ ഹസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ കൊച്ചിയിലും സിദ്ദീഖ് കോഴിക്കോട്ടും, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കണ്ണൂരിലും വിമുക്തി ജ്വാല ഉദ്ഘാടനം ചെയ്യും.