- Advertisement -Newspaper WordPress Theme
HEALTHകേരളത്തില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, കണ്ണൂരില്‍ 8 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ 7...

കേരളത്തില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, കണ്ണൂരില്‍ 8 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ 7 പേര്‍ക്കും രോഗം

കേരളത്തില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കണ്ണൂര്‍ ജില്ലയില്‍ 8 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചു.

കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 80 ആയി. പത്തനംതിട്ട ജില്ലയില്‍ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme