- Advertisement -Newspaper WordPress Theme
WorldAsiaകേരളത്തില്‍ പകര്‍ച്ചപ്പനിക്കൊപ്പം കോവിഡും ഉയരുന്നു

കേരളത്തില്‍ പകര്‍ച്ചപ്പനിക്കൊപ്പം കോവിഡും ഉയരുന്നു

സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം കോവിഡും പടരുന്നത് ആശങ്ക പരത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150 ഇടയിലാണ്. ഒരുമാസത്തിനിടെയാണ് രോഗികളുടെ എണ്ണം ഉയര്‍ന്നുതുടങ്ങിയത്.

രാജ്യത്ത് ചികിത്സയില്‍ക്കഴിയുന്ന കോവിഡ് ബധിതരില്‍ ഏറെയും കേരളത്തിലാണ്. 1091 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്. കേരളത്തില്‍ പരിശോധനയും രോഗികളുടെ വിവരം കൈമാറുന്നതും കാര്യക്ഷമമായതിനാലാണ് കണക്ക് ഉയര്‍ന്ന് നില്‍ക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

സംസ്ഥാനതലത്തിലെ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറുന്നുണ്ടെങ്കിലും ഇത് സംസ്ഥാനത്ത് ഔദ്യോഹികമായി പ്രസിദ്ധീകരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. അതിനാല്‍ ആള്‍കൂട്ടങ്ങളിലെ ജാഗ്രതക്കുറവ് കോവിഡ് പകരാന്‍ സാഹചര്യം ഒരുക്കുന്നുണ്ട്.
ഗുരുതര കോവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെ പ്രവേശിപ്പിക്കാന്‍ ചില ആശുപത്രികള്‍ മടിക്കുന്നതായും പരാതിയുണ്ട്. കോവിഡ് രോഗനിര്‍ണയം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme