- Advertisement -Newspaper WordPress Theme
FEATURESകോവിഡിന് മുന്നില്‍ പകച്ച് അമേരിക്ക; 24 മണിക്കൂറിനിടെ 2300ലേറെ മരണം

കോവിഡിന് മുന്നില്‍ പകച്ച് അമേരിക്ക; 24 മണിക്കൂറിനിടെ 2300ലേറെ മരണം

അമേരിക്കയില്‍ ആകെ മരണസംഖ്യ ഇരുപത്തി അയ്യായിരത്തോട് അടുക്കുകയാണ്. മൊത്തം ആറ് ലക്ഷത്തിലധികം രോഗബാധിതരില്‍ രണ്ട് ലക്ഷത്തിലധികം രോഗികളും ന്യൂയോര്‍ക്കിലാണ്.

ലോകത്ത് കോവിഡ് മരണം ഒരു ലക്ഷത്തി ഇരുപത്തിയാറായിരം കടന്നു. രോഗബാധിതര്‍ 20 ലക്ഷത്തോടടുക്കുകയാണ്. കോവിഡ് അതിവേഗം പടരുന്ന അമേരിക്കയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായി തുടരുകയാണ്.

കോവിഡിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് അമേരിക്ക. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം മരിച്ചത് 2300ലധികം ആളുകളാണ്. ഒരാഴ്ചക്കുള്ളിലെ ഏറ്റവും കൂടിയ മരണനിരക്കാണിത്. ആകെ മരണസംഖ്യ ഇരുപത്തി അയ്യായിരത്തോട് അടുക്കുകയാണ്. മൊത്തം ആറ് ലക്ഷത്തിലധികം രോഗബാധിതരില്‍ രണ്ട് ലക്ഷത്തിലധികം രോഗികളും ന്യൂയോര്‍ക്കിലാണ്. ന്യൂയോര്‍ക്കില്‍ മാത്രം ഇന്നലെ മരിച്ചത് എണ്ണൂറോളം പേരാണ്.

സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗ വ്യാപന തോത് ദിനം പ്രതി കൂടുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് സ്‌പെയിനിലാണ്. ജര്‍മനിയില്‍ രോഗവ്യാപനത്തിന്റെ തോതില്‍ രണ്ടു ദിവസങ്ങളിലായി നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യം ബ്രിട്ടനാണ്. ബ്രിട്ടനില്‍ മരണ നിരക്കിലും രോഗവ്യാപന തോതിലും വലിയ വര്‍ധനയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

അതേസമയം കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. 210ലധികം രാജ്യങ്ങളിലായി നാല് ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme