in ,

മധ്യപ്രദേശില്‍ 45 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്, പ്രതിരോധം പ്രതിസന്ധിയില്‍

Share this story

മന്ത്രിസഭ രൂപീകരിക്കാത്ത മധ്യപ്രദേശില്‍ കോവിഡിനെ നേരിടുന്നതില്‍ പ്രതിസന്ധി. സംസ്ഥാനത്തെ പ്രതിരോധ നടപടികളുടെ ഏകോപനത്തിന് ആളില്ലാത്ത അവസ്ഥയാണ്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ 45 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് മധ്യപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത് .

കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ് മധ്യപ്രദേശില്‍. അപ്പോഴും സംസ്ഥാനത്ത് ആരോഗ്യമന്ത്രി ഇല്ല. കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ എല്ലാവരും രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിച്ചു. ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരുടെ കാര്യവും സമാനമാണ്. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി പല്ലവി ജയിന്‍ ഗോവില്‍, ഹെല്‍ത്ത് കോര്‍പ്പറേഷന്‍ എംഡി ജെ വിജയകുമാര്‍, ആയുഷ് തലവന്‍ തുടങ്ങി 75 പേര്‍ ചികിത്സയിലാണ്. 45ല്‍ അധികം ഐഎഎസ് ഉദ്യോഗസ്ഥരും രോഗം ബാധിച്ച് ചികിത്സയില്‍ ഉണ്ട്

പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉണ്ടായ രോഗബാധ മൂടി വെച്ചതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന് ആരോപണമുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇടാന്‍ ആയിരുന്നു ശിവരാജ് സിങ് ചൗഹാന് തിടുക്കമെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യമുന്നയിച്ച് രാഷ്ട്രപതിക്ക് കത്തയച്ചു.

ഇന്ന് 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 13 പേര്‍ക്ക് രോഗമുക്തി

കോവിഡിന് മുന്നില്‍ പകച്ച് അമേരിക്ക; 24 മണിക്കൂറിനിടെ 2300ലേറെ മരണം