spot_img
spot_img
HomeFEATURESകോവിഡ് പ്രതിരോധത്തിലെ ന്യൂസിലാന്റ് മാതൃക

കോവിഡ് പ്രതിരോധത്തിലെ ന്യൂസിലാന്റ് മാതൃക

കിവി പക്ഷികളുടെ സാന്നിധ്യം ന്യൂസിലാന്റിന് നല്‍കിയ അപരനാമമാണ് കിവീസ്. എന്നാല്‍ കോവിഡ് പ്രതിരോധത്തില്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ചാരത്തില്‍ നിന്നും പറന്നുയര്‍ന്ന ഫിനിക്‌സ് പക്ഷികളായിരുന്നു. കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിനും ഏതാണ്ട് മുഴുവനായി തുടച്ചു കളയുന്നതിലും അദ്വിതീയമായ മാതൃകയാണ് ഈ പടിഞ്ഞാറന്‍ പസഫിക് രാജ്യം കാഴ്ചവച്ചത്.
ആദ്യ പോസിറ്റീവ് കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷം ഫെബ്രുവരി 28 നായിരുന്നു. സെപ്തംബര്‍ അഞ്ചുവരെയുള്ള കണക്കുപ്രകാരം ആകെ 24 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൂറില്‍ താഴെമാത്രം കേസുകളാണ് ഇപ്പോള്‍ ആശുപത്രികളിലുള്ളത്. മറ്റ് ലോക രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ ആരോഗ്യ സംവിധാനം സ്വീകരിച്ച അയന്തിര നടപടികളും അതിനോട് ജനങ്ങള്‍ കാണിച്ച വിട്ടു വീഴ്ചയില്ലാത്ത പ്രതികരണവുമാണ് രോഗം പടരുന്നത് തടയാനും അതോടൊപ്പം മരണനിരക്ക് ലഘൂകരിക്കാനും കഴിഞ്ഞത്.
ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും ആരോഗ്യപരവുമായ നിരവധി ഘടകങ്ങള്‍ ഈ മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ കിവീസിനെ സഹായിച്ചിട്ടുണ്ട്. കേരളവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇവിടത്തെ ജനസംഖ്യ കേരളത്തിന്റെ ഏഴിലൊന്നുമാത്രമാണ്. ന്യൂസിലാന്റിന്റെ ആകെ ഭൂവിസ്തൃതി രണ്ടുലക്ഷത്തിയറുപത്തെണ്ണായിരത്തിയിരുപത്തിയൊന്ന് (2,68,021KM2) ചതുരശ്രകിലോമീറ്ററാണ്. കേരളത്തിലെ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് 859 ആകുമ്പോള്‍ ന്യൂസിലാന്റില്‍ ചതുരശ്രകിലോമീറ്ററില്‍ വസിക്കുന്ന ആളുകളുടെ എണ്ണം പതിനഞ്ച് മാത്രമാണ്.
എല്ലാ വികസിത രാജ്യങ്ങളോടും കിടപിടിക്കാന്‍ തക്കശേഷിയുള്ള ആരോഗ്യ സംവിധാനം ഇവിടെയുണ്ട്. യൂണൈറ്റഡ് നേഷന്‍സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ (UNDP) ആരോഗ്യ സൂചിക പ്രകാരം ഏഴാം സ്ഥാനത്താണ് രാജ്യം നില്‍ക്കുന്നത്. രാജ്യത്തെ് കുറ്റമറ്റ ആരോഗ്യ സംവിധാനത്തിന്റെ എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവര്‍ത്തനങ്ങളെ തലങ്ങളിലെത്തിക്കുന്നതിലും രോഗികള്‍ക്കാവശ്യമായ പരിചരണം ഉറപ്പിക്കുന്നതിലും അനുപമായ മികവെടുത്ത് പറയേണ്ടതാണ്.
രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ ഡയറക്ടായ ഡോ.ആഷ്‌ലി ബ്ലും ഫീല്‍ഡ് പറയുന്നത്. വേഗത്തിലുള്ള പരിശോധന, കോണ്‍ട്രാക്ട് ട്രെയിസിംഗ്, ഹോം ക്വാറന്റിന്‍ തുടങ്ങിയവ രോഗ വ്യാപനവും മരണനിരക്കും കുറക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അതോടൊപ്പം തന്നെ രാജ്യത്ത് നടപ്പിലാക്കിയ 75 ദിവസത്തോളം നീണ്ടുനിന്ന ലോക്ഡൗണും ഒരാഴ്ചത്തെ കണിശവും വിട്ടുവീഴ്ചയില്ലാത്തതുമായ ലോക്ഡൗണും സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയുന്നതില്‍ പരമ പ്രധാനമായ പങ്കാണ് വഹിച്ചത്. അടിയന്തിര സേവനദാതാക്കളെയൊഴിച്ച് ബാക്കി സകല വിഭാഗങ്ങളെ യും ലോക്ഡൗണ്‍ ചെയ്യുന്നതില്‍ പൂര്‍ണവിജയം കൈവരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച രാജ്യത്തിന്റെ പ്രധാനമന്ത്രി ജസിന്ത ആഡേണിന്റെ ആഗോള മാധ്യമങ്ങളുടെ നിര്‍ലോഭമായ പ്രസംശ പിടിച്ച് പറ്റുകയും ചെയ്തു.

(അനസ് എ.ബി)

- Advertisement -

spot_img
spot_img

- Advertisement -