in , ,

കോവിഡ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരരുത്: നരേന്ദന്ദ്രമോദി

Share this story

കോവിഡ് വ്യാപനം നിയന്ത്രിക്കാനായെന്ന അമിത ആത്മവിശ്വാസം വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് തിരിച്ചു വന്നേക്കും. രാജ്യം ഒറ്റക്കെട്ടായാണ് കോവിഡിനെ നേരിടുന്നതെന്നും ജനങ്ങളാണ് കൊറോണ വിരുദ്ധ പോരാട്ടം നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മഹാമാരിയെ നേരിടുന്നതില്‍ വീഴ്ച വരരുതെന്ന് ഓര്‍മിപ്പിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ മന്‍കി ബാത്ത്. നമ്മുടെ ജീവിതശീലങ്ങളെയും കാഴ്ചപ്പാടുകളെയും മഹാമാരി മാറ്റി മറിച്ചു. പൊതുവഴിയില്‍ തുപ്പുന്നതടക്കമുള്ള ദുശീലങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക് സാധിച്ചു. പൊലീസിന്റെ മാനവിക മുഖം തെളിഞ്ഞുവന്നു. രാജ്യത്തിന് മാത്രമല്ല, ലോകത്തെ തന്നെ മഹാമാരി നേരിടുന്നതില്‍ രാജ്യം ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചു.

റമദാന് ശേഷം ചെറിയ പെരുന്നാള്‍ വരുമ്പോഴേക്ക് കൊറോണ വൈറസിനെ തുരത്താന്‍ സാധിക്കണം. ക്രൈസ്തവ സുഹൃത്തുക്കള്‍ ഇത്തവണ ഈസ്റ്റര്‍4 ആഘോഷിച്ചത് വീട്ടിലിരുന്നാണ്. എല്ലാ സമുദായങ്ങളും ഇതിനായി പരിശ്രമിക്കണം. കോവിഡിനെ സമ്പൂര്‍ണമായി തുരത്തുന്നത് വരെ ഈ പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രോഗികളുടെ എണ്ണം കൂടുതല്‍, ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍ രംഗത്ത്

കല്യാണ ചിലവിനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി മണികണ്ഠന്‍ ആചാരി