in , ,

ക്ഷമയുണ്ടെങ്കില്‍ എത് യുദ്ധവും ജയിക്കാം, കോവിഡ് ബോധവത്ക്കരണ സന്ദേശവുമായി മമ്മൂട്ടി

Share this story

കോവിഡിനെ നേരിടാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ നടപടികളും നാടിനു വേണ്ടി ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങളുമാണ് വിഡിയോ രംഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തി താത്പര്യങ്ങള്‍ മാറ്റി വച്ച് സമൂഹനന്മയ്ക്കായി ഒരുമിച്ച് നിന്ന് പോരാടണമെന്നും ഈ മഹായുദ്ധത്തോടു പൊരുതി അതിജീവിക്കണമെന്നും വിഡിയോ പങ്കുവച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
കൊറോണയുമായുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ നമ്മള്‍ മേല്‍ക്കൈ നേടുക തന്നെ ചെയ്തു. അതിനായി പ്രയത്‌നിച്ച ഓരോ യോദ്ധാവിനോടും കേരളം കടപ്പെട്ടിരിക്കുന്നു. പക്ഷെ, നമുക്കിത് വിശ്രമിക്കാനുള്ള സമയമല്ല. ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണ്. നമ്മള്‍ ജാഗ്രത തുടരുക തന്നെ വേണം. ആദ്യഘട്ടത്തില്‍ പൊരുതി നേടിയ നേട്ടങ്ങളുടെ തുടര്‍ച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യം. നിയമപാലകര്‍ക്കും ആരോഗ്യ സംരക്ഷകര്‍ക്കും പ്രവര്‍ത്തനോര്‍ജ്ജം പകരലായിരിക്കണം ഒരോ പൗരന്റേയും കര്‍ത്തവ്യം. വ്യക്തി താല്പര്യങ്ങള്‍ മാറ്റി വെച്ച്, സമൂഹനന്മക്കായി ഒരുമിച്ചു നിന്ന്, അതിജീവിക്കാം… ജയിക്കാം… ഈ മഹായുദ്ധം.

കോവിഡ് 19 കൂടുതല്‍ ബാധിക്കുക പുരുഷന്‍മാരെയെന്ന് പഠനം

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം, ആര്‍ക്കും കൊവിഡില്ല, 61 പേര്‍ക്ക് നെഗറ്റീവ്, ഇനി ചികിത്സയില്‍ 34 പേര്‍ മാത്രം