in ,

തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ 22.59 കോടിയുടെ പദ്ധതികള്‍

Share this story
  • ഉദ്ഘാടനം നാളെ ഷൈലജ ടീച്ചര്‍ നിര്‍വഹിക്കും

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 22.59 കോടി രൂപയുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടേയും വിവിധ നിര്‍മ്മാണ പദ്ധതികളുടെയും ഉദ്ഘാടനം നാളെ വൈകിട്ട് നാലുമണിക്ക് കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, ചീഫ് കെ രാജന്‍, അനില്‍ അക്കര എം എല്‍ എ തുടങ്ങിയവര്‍ മുഖ്യാഥി തികളാവും .എം പി മാരായ രമ്യ ഹരിദാസ്,ടി എന്‍ പ്രതാപന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ആരോഗ്യകുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഗോബ്രഗഡെ, കലക്ടര്‍ എസ് ഷാനവാസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എം എ ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പങ്കെടുക്കും.

സ്ഥിതി ഗുരുതരം, 2026 ആകുമ്പോഴേക്ക് കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം പ്രതിവര്‍ഷം ഒരു ലക്ഷം കഴിയും

കോവിഡ് പ്രതിരോധം: വാര്‍ഡ് തല കമ്മിറ്റികള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി