- Advertisement -Newspaper WordPress Theme
BEAUTYഗ്‌ളാമര്‍ പെണ്ണായി എസ്തര്‍ അനില്‍

ഗ്‌ളാമര്‍ പെണ്ണായി എസ്തര്‍ അനില്‍

ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ആരാധക മനസില്‍ ഇടംനേടിയ കൊച്ചുസുന്ദരിയായിരുന്നു എസ്തര്‍ അനില്‍. 2013-ല്‍ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാംഭാഗം അണിയറയിലൊരുങ്ങുകയാണ്. ജോസൂട്ടിയുടെ ഇളയമകളായി വേഷമിട്ട എസ്തര്‍ അനിലും രണ്ടാംഭാഗത്തിലുണ്ട്. ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം കഥാപാത്രങ്ങളുടെ മാറ്റമെന്താകുമെന്ന ആകാംക്ഷയിലാണ് ദൃശ്യത്തിന്റെ ആരാധകര്‍. ഇതിനിടെ എസ്തര്‍ അനിലിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടും ചിത്രങ്ങളുമാണ് വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റുചെയ്ത വീഡിയോയും ചിത്രങ്ങളുമാണ് ആരാധകരെ സന്തോഷിപ്പിച്ചത്. എസ്തര്‍ നവമാധ്യമത്തില്‍ സജീവമായ താരംകൂടിയാണ്.

https://www.instagram.com/p/CFQ2V_ApFN4/

മുമ്പും ഗ്‌ളാമര്‍ വേഷമണിഞ്ഞ് ചിത്രങ്ങളും വീഡിയോയും ആരാധകര്‍ക്കായി പങ്കുവയ്ച്ചിട്ടുള്ള പത്തൊമ്പതുകാരിയായ താരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേയും പ്രതികരിച്ചിട്ടുണ്ട്.

https://www.instagram.com/p/CFQ7wCDJLgu/

യുവനടി അനശ്വര രാജന്‍ മോഡേണ്‍ വസ്ത്രമണിഞ്ഞതിനെതിരേ സൈബര്‍ സദാചാരവാദികള്‍ രംഗത്തെത്തിയപ്പോള്‍ ‘നിക്കര്‍’ ധരിച്ച ഫോട്ടോയിട്ട് യുവതാരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. എസ്തറും അത്തരത്തില്‍ ചിത്രം പോസ്റ്റ് ചെയ്ത് കൈയടി നേടിയിരുന്നു.

https://www.instagram.com/p/CFKVxe9pYmN/

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme