- Advertisement -Newspaper WordPress Theme
FEATURESചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ ഇതൊന്ന് പരീക്ഷിക്കു

ചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ ഇതൊന്ന് പരീക്ഷിക്കു

സൗന്ദര്യവര്‍ദ്ധക ശ്രേണിയില്‍ നിരവധി ഉത്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ സജീവമാണ്. എന്നാല്‍ ഇവയിലെ രാസവസ്തുക്കളുടെ സാന്നിധ്യം പലപ്പോഴും ചര്‍മ്മത്തെ ദോഷകരമായി ബാധിക്കാറുണ്ട്. സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഘടകം പോഷക സമ്പുഷ്ടമായ ആഹാരം കഴിക്കുക എന്നതാണ്. സൗന്ദര്യം സംരക്ഷിച്ച് യുവത്വം നിലനിര്‍ത്തുന്നതിന് ഗുണകരമായ ചില പഴങ്ങളും പച്ചക്കറികളും പരിചയപ്പെട്ടാലോ?

വെള്ളരിക്ക

ത്വക്കിന്റെ സംരക്ഷണം നിലനിര്‍ത്തുന്നതിന് വെള്ളരിക്ക വളരെയേറെ സഹായിക്കുന്നു.
നമുക്കാവശ്യമായ മിക്ക ജീവകങ്ങളും വെള്ളരിക്കയിലുണ്ട്,? ഇതിലെ ഫോട്ടേകെമിക്കലുകള്‍ ചര്‍മ്മത്തിലെ ചുളിവുകളില്‍ നിന്നും മോചനം നല്‍കും.
വെള്ളരിക്കയിലുള്ള പഞ്ചസാരയും വൈറ്റമിന്‍ ബിയും ശരീരത്തിലുള്ള പോഷകങ്ങളെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.സാലഡ് വെള്ളരി സ്ഥിരമായി കഴിക്കുന്നത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും വെള്ളരിയ്ക് കഴിക്കുന്നത് നീര്‍ജ്ജലീകരണം തടയുകയും,? അതുവഴി ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും വെള്ളരിക്ക ഗുണകരമാണ്.
കാബേജ്

ചര്‍മ്മത്തിനുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാമാണിത്. ഭക്ഷണത്തില്‍ കാബേജ് ഉള്‍പ്പടുത്തുന്നതും ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും. മികച്ച ഒരു ക്‌ളെന്‍സറായും കാബേജിനെ ഉപയോഗിക്കാന്‍ കഴിയും. ചര്‍മ്മത്തിലെ ചുളിവുകളില്‍ നിന്നും മോചനം നേടുന്നതിനും ഗുണകരമാണ്. കുടാതെ മുടി കൊഴിച്ചില്‍ കുറച്ച് ആരോഗ്യമുള്ള മുടി വളരുന്നതിനും കാബേജ് സഹായിക്കും.ചര്‍മ്മത്തിനുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാമാണിത്.കാബേജ് നീരില്‍ യീസ്റ്റും തേനും ചേര്‍ത്ത് മിശ്രിചമാക്കി മുഖത്തു തേയ്ക്കുന്നനത് കറുത്ത പാടുകള്‍ മാറി,? തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ സഹായിക്കും.കാബേജിലകയും മുട്ടയുടെ വെള്ളയും ചേര്‍ത്ത മിശ്രിതം എണ്ണമയമുള്ള ചര്‍മ്മത്തിനു ഗുണകരമാണ്.

പേരയ്ക്ക

പേരയ്ക്ക

ധാരാളം ഔഷധമൂല്ല്യങ്ങും സൗന്ദര്യ വര്‍ദ്ധകങ്ങളും അടങ്ങിയ ഒരു ഫലവര്‍ഗ്ഗമാണ് പേരയ്ക്ക.കണ്ണിനു മുകളില്‍ പത്ത് മിനിട്ട് നേരം പേരയ്ക്ക വെയ്ക്കുന്നത്, കണ്ണിനു കുളിര്‍മ നല്‍കും.    പേരയ്ക്കയും ഉപ്പും തേനും നാരങ്ങനീരും വെളിച്ചെണ്ണയും ചേര്‍ത്ത മിശ്രിതം പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അകറ്റുന്നതിന് സഹായകമാണ്.നീര്‍ജലീകരണങ്ങള്‍ മൂലം ചര്‍മ്മത്തിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് ഉത്തമപ്രതിവിധിയാണിത്.മുടി കൊഴിച്ചിലിനും ഉത്തമപ്രതിവിധിയാണിത്.    അലര്‍ജികളില്‍ നിന്നും അണുബാധകളില്‍ നിന്നും ഒരു പരിധി വരെ മോചനം നേടാന്‍ പേരയ്ക്ക സഹായിക്കും.

പേരയ്ക്ക

ധാരാളം ഔഷധമൂല്ല്യങ്ങും സൗന്ദര്യ വര്‍ദ്ധകങ്ങളും അടങ്ങിയ ഒരു ഫലവര്‍ഗ്ഗമാണ് പേരയ്ക്ക.കണ്ണിനു മുകളില്‍ പത്ത് മിനിട്ട് നേരം പേരയ്ക്ക വെയ്ക്കുന്നത്,? കണ്ണിനു കുളിര്‍മ നല്‍കും.   പേരയ്ക്കയും ഉപ്പും തേനും നാരങ്ങനീരും വെളിച്ചെണ്ണയും ചേര്‍ത്ത മിശ്രിതം പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അകറ്റുന്നതിന് സഹായകമാണ്.നീര്‍ജലീകരണങ്ങള്‍ മൂലം ചര്‍മ്മത്തിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് ഉത്തമപ്രതിവിധിയാണിത്.മുടി കൊഴിച്ചിലിനും ഉത്തമപ്രതിവിധിയാണിത്.    അലര്‍ജികളില്‍ നിന്നും അണുബാധകളില്‍ നിന്നും ഒരു പരിധി വരെ മോചനം നേടാന്‍ പേരയ്ക്ക സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme