- Advertisement -Newspaper WordPress Theme
HEALTHദീപാവലി ആഘോഷം അപകടത്തിലാക്കുമോ? പടക്കം പൊട്ടിച്ചാൽ PM 2.5 മലിനീകരണം 800% വരെ ഉയരും

ദീപാവലി ആഘോഷം അപകടത്തിലാക്കുമോ? പടക്കം പൊട്ടിച്ചാൽ PM 2.5 മലിനീകരണം 800% വരെ ഉയരും

ഡൽഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പടക്കം പൊട്ടിക്കൽ അന്തരീക്ഷത്തിൽ മാരക വിഷവാതകങ്ങളും അതിസൂക്ഷ്മ കണങ്ങളും നിറയ്ക്കുന്നതായി പഠനങ്ങൾ. ആഘോഷരാത്രികളിൽ വായുവിലെ സൂക്ഷ്മകണങ്ങളായ PM 2.5-ന്റെ അളവിൽ 300 മുതൽ 800 ശതമാനം വരെ ഭയാനകമായ വർധനവാണ് ഉണ്ടാകുന്നത്. 2.5 മൈക്രോ മീറ്ററോ അതിൽ താഴെയോ വലിപ്പമുള്ള ഈ കണങ്ങൾ ശ്വാസകോശത്തിലെ ആൽവിയോളികളിലേക്ക് ആഴ്ന്നിറങ്ങി രക്തത്തിൽ കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നു.

പടക്കങ്ങൾക്ക് വിവിധ വർണങ്ങൾ നൽകാൻ ഉപയോഗിക്കുന്ന ബേരിയം, സ്‌ട്രോൺഷ്യം, ചെമ്പ്, സോഡിയം തുടങ്ങിയ ഘനലോഹങ്ങളാണ് അന്തരീക്ഷത്തെ വിഷമയമാക്കുന്നത്. ഐ.ഐ.ടി ബോംബെ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പഠനമനുസരിച്ച്, ആഘോഷ രാത്രികളിൽ സുരക്ഷിതമായ അന്തരീക്ഷ വായുനിലവാര പരിധിയേക്കാൾ പതിനഞ്ചിരട്ടിയിലധികമാണ് പി.എം 2.5 സാന്ദ്രത. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ബേരിയത്തിന്റെ അളവ് 140 മടങ്ങും സ്‌ട്രോൺഷ്യത്തിന്റെ അളവ് 450 മടങ്ങും വായുവിൽ ഉയരുന്നു.

ഉത്തരേന്ത്യയിലെ ശൈത്യകാല തുടക്കവും ഈർപ്പമുള്ള അന്തരീക്ഷവും വിഷവായു ഉപരിതലത്തിന് സമീപം തങ്ങിനിൽക്കാൻ ഇടയാക്കുന്നു. വൈക്കോൽ കത്തിക്കുന്നതും ഇതിന് ആക്കം കൂട്ടുന്നുണ്ടെങ്കിലും, അർധരാത്രിയിലെ ലോഹ സാന്നിധ്യത്തിന് പ്രധാന കാരണം പടക്കങ്ങൾ തന്നെയാണ്. ഇത് ശ്വാസതടസ്സം, ആസ്ത്മ, കണ്ണ്-ചർമ അലർജികൾ, ഹൃദ്രോഗങ്ങൾ എന്നിവ വർധിപ്പിക്കുന്നു. കുട്ടികൾക്കും പ്രായമായവർക്കും ഈ അന്തരീക്ഷം കടുത്ത ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme