- Advertisement -Newspaper WordPress Theme
SOCIAL MEDIAടെക്കി സ്ത്രീകള്‍ ഏറ്റവും കൂടുതലുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നായി കേരളം

ടെക്കി സ്ത്രീകള്‍ ഏറ്റവും കൂടുതലുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നായി കേരളം

കേരളം പഴയകേരളമല്ലെന്നാണ് സാമ്പത്തിക അവലോകനറിപ്പോര്‍ട്ട് പറയുന്നത്. സാങ്കേതികയുടെ കാര്യത്തില്‍ അല്‍ഭൂതപൂര്‍വമായ വളര്‍ച്ചയാണ് സംസ്ഥനം മുന്നേറുന്നത്. ടെക്കി സ്ത്രീകള്‍ ഏറ്റവും കൂടുതലുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. കമ്പ്യൂട്ടര്‍ സാക്ഷരതയിലും അടിസ്ഥാന ഇന്റര്‍നെറ്റ് പരിജ്ഞാനത്തിലും കേരളത്തിലെ സ്ത്രീകള്‍ ഏറെ മുന്നിലാണ്. ഗ്രാമപ്രദേശത്ത് 35.1 ശതമാനം സ്ത്രീകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ദേശീയതലത്തില്‍ ഇത് 8.5 ശതമാനമാണ്. നഗരമേഖലയില്‍ കേരളത്തില്‍ 41.7 ശതമാനവും ദേശീയതലത്തില്‍ 30.1 ശതമാനവുമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകള്‍. ഡല്‍ഹി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഡല്‍ഹി,തമിഴ്നാട്, കേരളം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme