മൂന്ന് ദിവസങ്ങളായി ഇരുനൂറിന് മുകളിലായിരുന്നു തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം. ഇന്ന് അഞ്ഞൂറിന് മുകളിലെത്തി
തമിഴ്‌നാട്ടില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് 527 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ രണ്ടു പേരും തമിഴ്‌നാട്ടില്‍ ഒരാളും മരിച്ചു.
മൂന്ന് ദിവസങ്ങളായി ഇരുനൂറിന് മുകളിലായിരുന്നു തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം. ഇന്ന് അഞ്ഞൂറിന് മുകളിലെത്തി. രോഗം സ്ഥിരീകരിച്ചതില്‍, ഭൂരിഭാഗം പേരും കോയന്‌പേട് മാര്‍ക്കറ്റിലെ സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 3550 ആയി. 31 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കര്‍ണാടകയില്‍ ഇന്ന് രണ്ട് പേര്‍ മരിച്ചു. മരണസംഖ്യ 27 ആയി. ലോക്‌ഡൌണ്‍ ഇളവുകള്‍ പ്രകാരം മദ്യശാലകള്‍ തുറന്നതോടെ, വന്‍ തിരക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത് ആന്ധ്രാ പ്രദേശില്‍ ഇന്ന് 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 33 മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തു.
മദ്യശാലകള്‍ക്ക് മുന്‍പില്‍ സാമൂഹിക അകലം പാലിയ്ക്കാതെ ജനങ്ങള്‍ തടിച്ചു കൂടുന്നത്, സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്. 21 പേര്‍ക്കാണ് തെലങ്കാനയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 1082 ആണ് രോഗബാധിതര്‍ 29 ആണ് സംസ്ഥാനത്തെ മരണസംഖ്യ