അമിത മദ്യപാനവും പുകവലിയും കരളിനെയും ശ്വാസകോശത്തെയും മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് പഠനം. പുകവലി രാസമാറ്റങ്ങള്‍ക്കും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തിനും തലച്ചോറിലെ വീക്കത്തിനും കാരണമാകും. അമിതമായ മദ്യപാനവും ഇതേഫലങ്ങള്‍ ഉണ്ടാക്കും.
ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ഇക്കാര്യം സ്ഥിതീകരിക്കുന്നത്. പുകയിലയുടെയും മദ്യത്തിന്റെയും സംയുക്ത ഉപയോഗം പ്രത്യേക മസ്തിഷ്‌ക പ്രദേശങ്ങളില്‍ ന്യൂറല്‍ സംബന്ധമായ ആശയക്കുഴപ്പങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. പുകവലിക്കുന്ന പലരും അമിതമായി മദ്യം കഴിക്കുന്നവരാണ്. തിരിച്ചും ഇതുസംഭവിക്കുന്നുണ്ട്. അതിനാല്‍, കേന്ദ്ര നാഡീവ്യവസ്ഥയില്‍ ഇവ രണ്ടിന്റെയും സംയോജിത പ്രവര്‍ത്തനമാണ് തലച്ചോറിനെ ബാധിക്കുന്നത്.
ഗവേഷകര്‍ എലികളെ മദ്യം, പുകയില പുക എന്നിവ എലികള്‍ക്ക് 28 ദിവസം തുടര്‍ച്ചയായി നല്‍കി. ദിവസത്തില്‍ രണ്ടുതവണയാണ് ഇത് പരീക്ഷിച്ചുകൊണ്ടിരുന്നത്. പിന്നീട് അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചു. പുകയില പുക മാത്രം നല്‍കിയ എലികളുമായി, പുകയില പുകയും മദ്യവും നല്‍കിയ എലികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചു. അങ്ങനെ ഹിപ്പോകാമ്പസിലെ റിയാക്ടീവ് ഓക്‌സിജന്‍ ഇനങ്ങളുടെ തോത് വര്‍ദ്ധിപ്പിച്ചതായി അവര്‍ കണ്ടെത്തി.
എല്ലാ മസ്തിഷ്‌ക മേഖലകളിലും, സൈറ്റോകൈനുകളുടെ അളവ് വര്‍ദ്ധിക്കുകയും തലച്ചോറില്‍ നിന്നുള്ള ന്യൂറോട്രോഫിക്ക് ഘടകത്തിന്റെ താഴ്ന്ന നില കാണിക്കുകയും ചെയ്തു. ഇത്തരത്തില്‍ നടത്തിയ വിശകലനത്തിലാണ് മദ്യപാദനവും പുകവലിയും ഒരുമിച്ച് കൊണ്ടുനടക്കുന്നവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്.