in ,

പ്രഥമ ശുശ്രൂഷ എങ്ങനെ?

Share this story

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ എല്ലാവര്‍ക്കും ‘സി.പി.ആര്‍’ പോലുള്ള അടിസ്ഥാനപരമായ ജീവന്‍രക്ഷാ സങ്കേതങ്ങളെക്കുറിച്ച് അറിയാം. എന്തുകൊണ്ടെന്നാല്‍ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ഭാഗമാണത്. ഭാരതത്തില്‍ ഈ വിധമുള്ള ജീവന്‍ രക്ഷാസങ്കേതങ്ങളെക്കുറിച്ചുള്ള അവബോധം അങ്ങേയറ്റം താണനിലയിലാണ്. വാസ്തവത്തില്‍, 98 ശതമാനം ഭാരതീയരും സി.പി.ആര്‍. പോലുള്ള അടിസ്ഥാനപരമായ ജീവന്‍ രക്ഷാസങ്കേതങ്ങളെക്കുറിച്ച് അജ്ഞരാണെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. ഇതുകൊണ്ട് ഒരു മിനിറ്റില്‍ 17 ജീവിതങ്ങളാണ് നാം നഷ്ടപ്പെടുത്തുന്നത്. എല്ലാ ദിവസവും ഉണ്ടാകുന്ന, എന്നാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകുന്ന ദുരന്തമാണിത്. ഇത് ആര്‍ക്കു വേണമെങ്കിലും സംഭവിക്കാം. എവിടെയും സംഭവിക്കാം. വീടുകളില്‍ ഓഫീസുകളില്‍, മാളുകളില്‍, കടല്‍ത്തീരത്തും, റോഡിലും വച്ച് സംഭവിക്കാം.

കാലതാമസം കുറയ്ക്കുന്നതിനും എവിടെയും ട്രോമാകെയര്‍ സ്ഥാപിക്കുന്നതിനും കോടിക്കണക്കിന് രൂപ ചെലവിടേണ്ടതുണ്ട്. എന്നാല്‍ ചെറിയ തുക കൊണ്ട് ഇതുണ്ടാക്കിയെടുക്കാം. ചികിത്സാപരമായ അടിയന്തിരഘട്ടങ്ങളില്‍ ആംബുലന്‍സും വൈദ്യശാസ്ത്രവിദഗ്ധരും എത്തും മുമ്പുള്ള സ്ഥിതി കൈകാര്യം ചെയ്യുന്നതിനു സാധാരണക്കാരെ പ്രാപ്തരാക്കുക. വാസ്തവത്തില്‍ അലേര്‍ട്ട് (Alrt) ഇതാണ്. വഴിയില്‍ പൊലിയുന്ന ജീവിതങ്ങള്‍ കണ്ടു മനസ്സുലഞ്ഞ കുറേ സാമൂഹ്യബോധമുള്ള വിവിരസാങ്കേതികരംഗത്തെ വിദഗ്ധര്‍ പ്രഥമശുശ്രൂഷയും അടിയന്തിരഘട്ടങ്ങളിലെ പ്രതികരണത്തിനും വേണ്ടി സ്വയം പരിശീലനം നേടി-അടിയന്തിരഘട്ടങ്ങളില്‍ അവിടെ നിന്നും ഒന്നും ചെയ്യാതെ നടന്നുപോകാതിരിക്കാന്‍ വേണ്ടി ‘അടിയന്തിര പരിചരണത്തില്‍ എല്ലാ കുടുംബത്തിലെയും ഒരാളെ പരിശീലിപ്പിക്കുക’ ഇതിഹാസ ദാര്‍ശനികനായ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആഹ്വാനം സാക്ഷാത്കരിക്കുന്ന രീതിയില്‍ വിജ്ഞാനപ്രദമായ ലേഖനങ്ങളുടെ ഒരു പരമ്പര നിങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ സന്തോഷവാന്മാരാണ്. ആദ്യം പൊതുവായി അറിയേണ്ട ചില മുന്‍കരുതലുകള്‍ അറിയാം.

  1. പ്രഥമ ശുശ്രൂഷ നല്‍കേണ്ടത് ഡോക്ടര്‍മാരാണ് : ചികിത്സാസംബന്ധമായി അടിയന്തിരഘട്ടങ്ങളില്‍ ആള്‍ക്കൂട്ടത്തില്‍ ഒരു ഡോക്ടറെ പരതുന്നത് നമ്മുടെ സഹജവാസനയായി മാറിയിട്ടുണ്ട്. അടിയന്തിരഘട്ടങ്ങളെ ഡോക്ടര്‍മാര്‍ക്ക് മികച്ച നിലയില്‍ കൈകാര്യം ചെയ്യാമെന്നിരിക്കെ, പ്രഥമ ശുശ്രൂഷയുടെ നിര്‍വചനം തന്നെ ഡോക്ടര്‍മാരല്ലാത്ത പൊതുജനം നല്‍കേണ്ടത് എന്നാണ്.
  2. പ്രഥമ ശുശ്രൂഷയ്ക്കു വലിയ പ്രാധാന്യമില്ല: നാലില്‍ മൂന്നു പേരെയും ഉചിതമായ പ്രഥമ ശുശ്രൂഷ നല്‍കിയാല്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രഥമ ശുശ്രൂഷയെന്നത് ഇതുമായി ബന്ധപ്പെട്ടു നാം കാണുന്ന പ്രഥമ ശുശ്രൂഷ പെട്ടി (ഫസ്റ്റ് എയ്ഡ് ബോക്സ്) യെക്കാളും പ്രധാനമാണ്. സുവര്‍ണമണിക്കൂറില്‍ അടിയന്തരഘട്ടത്തിലെ ആദ്യമണിക്കൂറില്‍ ഉചിതമായ പ്രഥമ ശുശ്രൂഷ ലഭ്യമാക്കിയാല്‍ അത് ജീവനും മരണവും തമ്മിലുള്ള വ്യത്യാസമാണെന്ന് കാണാന്‍ കഴിയും.
  3. പ്രഥമ ശുശ്രൂഷ പൂര്‍ണമായും വൈദ്യശാസ്ത്രപരമാണ്: മനുഷ്യശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന അടിസ്ഥാനധാരണ. പ്രഥമ ശുശ്രൂഷ നല്‍കാന്‍ അത്യന്താപേക്ഷിതമാണെന്നിരിക്കെതന്നെ. പ്രഥമ ശുശ്രൂഷ ഏറിയ പങ്കും സാമാന്യബോധത്തോടും നേതൃത്വഗുണത്തോടും ബന്ധപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടാണ് പ്രഥമ ശുശ്രൂഷയെന്നത് എല്ലാവര്‍ക്കുവേണ്ടിയും എല്ലായിടത്തേക്കുമാകുന്നത്.

പ്രഥമ ശുശ്രൂഷ ആവശ്യമായിരിക്കുകയും എന്നാല്‍ ഇത് എന്താണെന്ന് അറിയാതിരിക്കുകയും ചെയ്യുന്നതിനെക്കാള്‍ മെച്ചപ്പെട്ടതാണ് പ്രഥമ ശുശ്രൂഷ എന്താണെന്ന് അറിയുകയും എന്നാല്‍ അത് എന്താണെന്ന് ആവശ്യമില്ലാതിരിക്കുന്നതുമെന്ന് പറയാറുണ്ട്. നമുക്ക് വിവേകമുള്ളവരായിരിക്കുകയും അടിയന്തിരഘട്ടങ്ങളെ കൈകാര്യം ചെയ്യുന്നതിനു നമ്മെത്തന്നെ തയ്യാറാക്കുകയും ചെയ്യാം. റോഡില്‍ വീണുകിടക്കുന്ന മറ്റൊരാള്‍ക്കുവേണ്ടിയല്ലെങ്കില്‍, ഏറ്റവും കുറഞ്ഞത് നമ്മുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി.

ഇയര്‍ഫോണ്‍ ഉപയോഗം സൂക്ഷിച്ചു വേണം

ലഹരിവിറ്റ് ജീവിക്കുന്ന സര്‍ക്കാര്‍, വികസനത്തിന് പണം കണ്ടെത്തുന്നത് മദ്യം വിറ്റോ