- Advertisement -Newspaper WordPress Theme
FEATURESdrugsബംഗളൂരു മയക്കു മരുന്ന് കേസ്; സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ്

ബംഗളൂരു മയക്കു മരുന്ന് കേസ്; സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ്

ബംഗുളൂരു മയക്കു മരുന്ന് കേസുമായി ബദ്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ ആറ് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാനന്‍ കസ്റ്റംസിന് അനുമതി. എറണാകുളം എക്കണോമിക്സ് ഒഫന്‍സ് കോടതിയാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. മയക്കു മരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഫോണില്‍ സ്വര്‍ണക്കടത്ത് കേസിലെ ടി കെ റമീസിന്റെ നമ്പര്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. സ്വര്‍ണ കള്ളക്കടത്ത് കേസിലെ നാല് പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് നല്‍കി.

ബംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് അനുമതി തേടിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ കെ ടി റമീസിനെ കൂടാതെ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി ടി, ഹംസത്ത് അബ്ദുസലാം എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. മയക്കു മരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ഫോണില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ ഫോണ്‍ നമ്പറുണ്ടായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസിന്റെ നീക്കം. അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നാലു പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
ജിഫ്‌സല്‍ സി വി, അബൂബക്കര്‍ പഴേടത്ത്, മുഹമ്മദ് അബ്ദു ഷമീം, അബ്ദുല്‍ ഹമീദ് പി എം എന്നിവരെ ആണ് കസ്റ്റഡിയില്‍ വിട്ടത്. അബൂബക്കറിനെ ബുധനാഴ്ച വരെയും മറ്റു പ്രതികളെ വെള്ളിയാഴ്ച വരെയുമാണ് കസ്റ്റഡിയില്‍ വിട്ടത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme