ബംഗളൂരു മയക്കു മരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് മലയാള സിനിമയിലെ എട്ട് യുവാക്കള്‍ക്ക് സ്ഥിരമായി ലഹരി എത്തിച്ച് നല്‍കിയതായി വിവരം. കൊച്ചി കേന്ദ്രീകരിച്ച് വന്‍ ലഹരി മരുന്ന് ശൃംഖല ഇയാള്‍ക്കുണ്ടെന്നും പോലീസ് പറഞ്ഞു.. മലയാള സിനിമാ രംഗത്തെ യുവാക്കളും ലഹരി മരുന്നിന്റെ വിതരണക്കാരെന്ന് വിവരം. അനൂപ് മുഹമ്മദിന്റെ മൊഴിയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
പ്രതികളുടെ മൊബൈല്‍ ഫോണുകളും ടെലഗ്രാം മെസേജുകളും അന്വേഷണ സംഘം പരിശോധിച്ചു. മലയാള സിനിമാ രംഗത്തെ എട്ട് യുവാക്കള്‍ക്ക് പ്രതികള്‍ മൂന്ന് വര്‍ഷമായി ലഹരി എത്തിച്ചു നല്‍കിയതിന്റെ തെളിവുകള്‍ ലഭിച്ചു. അനൂപ് മുഹമ്മദാണ് ലഹരി മരുന്ന് എത്തിച്ചു നല്‍കിയത്. ഈ എട്ട് യുവാക്കളെ ഉപയോഗിച്ച് ലഹരിക്കടത്തിന് കൂടുതല്‍ കണ്ണികളെ സംഘടിപ്പിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തി.
ലഹരി കടത്തില്‍ കൊച്ചിയിലെ മൂന്ന് യുവതികളുടെ വിവരങ്ങള്‍ അറസ്റ്റിലായ അനിഘയുടെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അനിഘയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അനിഘയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അനൂപ് മുഹമ്മദിനുള്ള ബന്ധം എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുകയാണ്.