- Advertisement -Newspaper WordPress Theme
FEATURESമകനെ ഉപേക്ഷിച്ച അമ്മയുടെ വേദനയുടെ കഥ, തന്റെ മകന്‍

മകനെ ഉപേക്ഷിച്ച അമ്മയുടെ വേദനയുടെ കഥ, തന്റെ മകന്‍

അവള്‍ ബംഗ്ലൂരില്‍ എംബിബിഎസിനു പഠിക്കുകയായിരുന്നു. കൂട്ടുകാരന്റെ രാത്രി വൈകിയ ബാച്ച്‌ലര്‍ പാര്‍ട്ടിയില്‍ മദ്യ ലഹരിയില്‍ പരിസരം മറന്നു അഴിഞ്ഞാടി കാമുകന്റെ കൂടെ കിടക്ക പങ്കിടുമ്പോള്‍ പതിവ് സുരക്ഷ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ അവന്‍ മറന്നിരുന്നു. കാമുകന്റെ സമ്മാനം അടിവയറ്റില്‍ മാംസ പിണ്ടമായി രൂപാന്ദരം പ്രാപിച്ചത് അവള്‍ അറിഞ്ഞത് വളരെ വൈകിയാണ്.

ഹോസ്പിറ്റലില്‍ അബോര്‍ഷന്‍ ചെയ്യാന്‍ എത്തിയ അവളെ ഡോക്ടര്‍ അതില്‍ നിന്നും അവളെ വിലക്കിയത് അവളുടെ ദുര്‍ബലമായ ശരീര പ്രക്രതി കരുതിയാണ്. അബോര്‍ഷന്‍ ചെയ്താന്‍ ജീവ ഹാനി വരെ സംഭവിക്കാം എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ കൊച്ചിനെ പ്രസവിക്കുക അല്ലാതെ അവളുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു.

മാതാ പിതാക്കള്‍ വിദേശത്തായ ഒരു കൂടുകാരിയുടെ വീട്ടില്‍ അവള്‍ കൊച്ചിനെ പ്രസവിച്ചു. നെറ്റിയുടെ വലതു ഭാഗത്ത് വലിയ മറുകുള്ള ഒരു സുന്ദരന്‍. കുഞ്ഞിനെ മുലയൂട്ടാനോ ഒന്ന് ലാളിക്കാനോ അവള്‍ തയ്യാറായില്ല. തന്റെ ജീവിതം തകര്‍ത്ത സാത്താന്റെ കുഞ്ഞു എന്ന് പറഞ്ഞവള്‍ വിലപിച്ചു.

പേറ്റു നോവ് മാറും മുമ്പ് ആ ചോര കുഞ്ഞിനേയും കയ്യിലേന്തി കൂട്ടുകാരിയുടെ കാറില്‍ അവള്‍ നഗരം കറങ്ങി. ആ ചോരകുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഒരു ഇടം തിരയുകയായിരുന്നു അവള്‍. അവസാനം ഒരു അനാഥാലയത്തിന് മുന്നില്‍ ആ കുഞ്ഞിനെ അവള്‍ ഉപേക്ഷിച്ചു. ജനുവരിയിലെ മരം കോച്ചുന്ന തണുപ്പില്‍ ആ കുഞ്ഞു വിശന്നു കരഞ്ഞപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും അവള്‍ തയ്യാറായില്ല.

കോഴ്‌സ് കഴിഞ്ഞ അവള്‍ നാട്ടിലെ ഹോസ്പിറ്റലില്‍ പ്രക്ടിസ് തുടങ്ങി. അന്ന് ആ അനാഥാലയത്തിന് മുന്നില്‍ ഉപേക്ഷിച്ച തന്റെ കുഞ്ഞിനു എന്ത് സംഭവിച്ചു എന്ന് ഓര്‍ത്തവള്‍ ഉത്കണ്ടപ്പെട്ടില്ല, മറിച്ചു ആ പ്രസവത്തോടെ മാറ്റ് കുറഞ്ഞു പോയ തന്റെ സൗന്ദര്യത്തെ ഓര്‍ത്താണ് അവള്‍ ആശങ്കപ്പെട്ടത്. വീട്ടുകാര്‍ കണ്ടെത്തിയ മറ്റൊരു ഡോക്ടര്‍ക്ക് മുന്നില്‍ യാതൊരു മടിയും കൂടാതെ അവള്‍ തല കുനിച്ചു.
അയ്യാള്‍ നല്ലവനായിരുന്നു. എല്ലാം മറന്നു അയാള്‍ അവളെ സ്‌നേഹിച്ചു. അവള്‍ തിരിച്ചും. ഒരിക്കല്‍ പോലും പഴയ കാര്യങ്ങള്‍ അവളെ അലട്ടിയില്ല. ആ ദാമ്പത്യത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ പിറന്നു. രണ്ട് ആണും ഒരു പെണ്ണും. ഡോക്ടര്‍ അച്ഛന്റെയും ഡോക്ടര്‍ അമ്മയുടെയും പോന്നോമാനകളായി ആ കുഞ്ഞുങ്ങള്‍ വളര്‍ന്നു. കാലചക്രം അതിവേഗം കറങ്ങി നീങ്ങി.

യുവത്വത്തിന്റെ പ്രസരിപ്പില്‍ നിന്നും വാര്‍ധക്യത്തിന്റെ തുരുത്തിലേക്ക് അവര്‍ പറിച്ചു നടപ്പെട്ടു. മൂന്ന് മക്കളും എണ്ണം പറഞ്ഞ ഡോക്ടര്‍മാരായി. മൂവരുടെയും കല്യാണവും കഴിഞ്ഞു. രണ്ടു ഡോക്ടര്‍ മരുമക്കളും കൂടി ആ വീട്ടിലേക്കു അതിഥികളായി എത്തി. സന്തോഷത്തിന്റെ ദിനങ്ങള്‍.

എന്നാല്‍ ആകാശത്തു കാര്‍മേഘം ഉരുണ്ടു കൂടിയത് വളരെ പെട്ടെന്നാണ്. വിധിയുടെ വികൃതി വേര്‍പാടിന്റെ കോടാലിയുമായി വന്നു. ഭര്‍ത്താവിന്റെ കൂടെ ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന അവരുടെ കാറിനു നേരെ അതി വേഗതയില്‍ വന്ന ഒരു സൂപ്പര്‍ ഫാസ്റ്റ് പാഞ്ഞു കയറി. ഒന്ന് അനങ്ങാന്‍ പോലും കഴിയാത്ത വിധത്തില്‍ തുടയെല്ല് തകര്‍ന്നപ്പോഴും അവരെ സങ്കടപ്പെടുത്തിയത് ഭര്‍ത്താവിന്റെ മരണമാണ്.

പര സഹായമില്ലാതെ ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ അവര്‍ ഒരു ഇരുട്ട് മുറിയില്‍ തളച്ചിടപ്പെട്ടു.അമ്മയുടെ വരുമാനം നിലച്ചപ്പോള്‍ മക്കളുടെ സ്വഭാവവും മാറി. അമ്മയുടെ പ്രാഥമിക കാര്യങ്ങള്‍ നോക്കാന്‍ തങ്ങള്‍ക്കാവില്ലെന്നു മരുമക്കള്‍ തറപ്പിച്ചു പറഞ്ഞു.

ഭര്‍ത്താക്കന്മാര്‍ ജോലിക്ക് പോവുമ്പോള്‍ വരുന്ന രഹസ്യ കാമുകന്മാരുമായി പ്രണയ സല്ലാപം നടത്താന്‍ മരുമക്കള്‍ക്ക് ആ അമ്മ ഒരു തടസ്സമായിരുന്നു. ഭാര്യമാരുടെ തലയണ മന്ത്രത്തില്‍ പെട്ട ആ മക്കള്‍ അമ്മയെ ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. രാത്രി ഭക്ഷണത്തില്‍ അമിതമായി ചേര്‍ത്ത ഉറക്ക ഗുളിക അമ്മയെ ഉറക്കിയപ്പോള്‍ ദൂരെ ഏതോ ഒരു ബസ് സ്റ്റാന്റിന്റെ കടതിണ്ണയില്‍ അമ്മയെ ഇറക്കി മക്കള്‍ സ്ഥലം കാലിയാക്കി.
കടുത്ത വേദനയും വിശപ്പും കാരണം കണ്ണ് തുറന്ന ആ അമ്മ നടുങ്ങിപ്പോയി. താന്‍ വീട്ടിലല്ല കിടക്കുന്നത് എന്ന് ബോധ്യപ്പെടാന്‍ അവര്‍ക്ക് സമയമെടുത്തു. ഈച്ച ആര്‍ക്കുന്ന എച്ചിലില്‍ മാന്തുന്ന തെരുവ് നായ്ക്കളുടെ നോട്ടം തന്റെ നേരെയാണ് എന്ന് പാവം നടുക്കത്തോടെ തിരിച്ചറിഞ്ഞു. ആദ്യമായ് അവര്‍ തന്റെ ആദ്യ കുഞ്ഞിനെ കുറിച്ചോര്‍ത്തു.
അന്ന് ഞാന്‍ അവനെ ഉപേക്ഷിച്ചപ്പോഴും അവന്റെ ചുറ്റിനും ഇങ്ങനെ തെരുവ് നായ്ക്കള്‍ വട്ടമിട്ടുണ്ടാവും. ഇത് പോലെ വിശന്നു കരഞ്ഞിട്ടുണ്ടാവും. ഇതേ വേദന അവനും അനുഭവിച്ചട്ടുണ്ടാവും….എന്റെ ദൈവമേ എന്റെ മകനെ നീ കാത്തു രക്ഷിക്കണമേ.
ജീവിതത്തില്‍ ആദ്യമ്മായ് അവര്‍ അവനു വേണ്ടി പ്രാര്‍ത്ഥിച്ചു. മക്കളുടെ അവഗണനയില്‍ മനം നൊന്ത ആ പാവത്തിന്റെ ബോധം പതിയെ മറയുകയായിരുന്നു. ആരൊക്കെയോ ഓടിവരുന്നതും തന്നെ എടുത്തു പോക്കുന്നതും കാറില്‍ കയറ്റുന്നതും അബോധ മനസ്സിലും അവരറിഞ്ഞു. കണ്ണ് തുറന്നു നോക്കുമ്പോള്‍ മുകളില്‍ ശക്തിയായി കറങ്ങുന്ന ഫാന്‍. ചുറ്റിനും ഒരു പാട് പേര്‍ തന്നെ തന്നെ ഉറ്റു നോക്കുന്നു.
എല്ലാവരും തന്റെ പ്രായക്കാര്‍. പതിയെ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. താന്‍ ഏതോ അഗതി മന്ദിരത്തിലാണെന്ന്. എല്ലാവരും പലതും ചോദിക്കുന്നുണ്ട്, എന്നാല്‍ താന്‍ ഒന്നും കേള്‍ക്കുന്നില്ല. എല്ലാവരും ഉണ്ടായിരുന്ന ഞാന്‍ എത്ര പെട്ടെന്നാണ് അനാഥ ആയത്. ഹരി മോന്‍ വന്നു എന്ന് പറയുന്നതും എല്ലാവരും വാതില്‍ക്കലേക്ക് ഓടുന്നതും അവര്‍ കണ്ടു. ആയാസപ്പെട്ട് തല ചെരിച്ചു നോക്കിയപ്പോള്‍ ചന്ദന കളര്‍ ജൂബയും കസവ് തുണിയും ഉടുത്ത ഒരു സുന്ദരന്‍ ചെറുപ്പക്കാരന്‍.
അവന്‍ ആ പ്രായം ചെന്ന അമ്മമാരെ എല്ലാം കെട്ടിപ്പിടിക്കുന്നു. ഉമ്മ കൊടുക്കുന്നു. എല്ലാ അമ്മമാരും അവനെ സ്‌നേഹിക്കാന്‍ മത്സരിക്കുക ആയിരുന്നു. അവന്റെ ചുളിഞ്ഞ ജുബയുടെ കൈ ശരിയാക്കി കൊടുക്കുന്നു, മുടി ചീവി കൊടുക്കുന്നു…. അങ്ങനെ പലതും…… എവിടെ എന്റെ പുതിയ അമ്മ എന്ന് ചോദിച്ചാണ് അവന്‍ അവരുടെ അടുത്തേക്ക് വന്നത്.
ബുദ്ധിമുട്ടി എണീക്കാന്‍ ശ്രമിച്ച അവരുടെ തലയില്‍ കൈ വച്ച് അവിടെ തന്നെ കിടത്തി. ഡോക്ടര്‍ ആണല്ലേ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നാ അര്‍ത്ഥത്തില്‍ തലയാട്ടി. ഡോക്ടറമ്മ ഒന്നുകൊണ്ടും പേടിക്കണ്ട ഇത് അമ്മയുടെ വീട് തന്നെ ആണ്. കാലു സുഗമായിട്ടു ഈ കഴുത്തില്‍ വീണ്ടും സ്‌ന്റെതസ്‌കോപ്പ് ഇടണം. ദേ ഈ പാവങ്ങളെ ഒക്കെ ചികിത്സിക്കണം.
അമ്മക്ക് അറിയുമോ എനിക്കും ഉണ്ട് ഒരമ്മ പക്ഷെ എവിടെ ആണെന്നറിയില്ല. ചെറുപ്പത്തില്‍ എന്നെ ഉപേക്ഷിച്ചതാണ്. പക്ഷെ എനിക്ക് ഒരു ദേഷ്യവും ഇല്ല. എന്നോടുള്ള വെറുപ്പോക്കെ പോയി പാവം എന്നെ തിരയുന്നുണ്ടാവും. മക്കളെ ലാളിക്കുന്നത് കാണുമ്പോള്‍ പല വീടിന്റെയും ഗേറ്റിനു മുന്നില്‍ കണ്ണീരോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട് ഡോക്ടറമ്മേ. എനിക്ക് എന്റെ അമ്മയെ ഒരു നോക്ക് കാണണം. പ്രതികാരം ചെയ്യനല്ലമ്മേ.
അമ്മെ എന്നൊന്ന് വിളിക്കാന്‍ ആ മടിയില്‍ തല ചായ്‌ചൊന്നു കിടക്കാന്‍ ആ കവിളില്‍ ഒരു ഉമ്മ കൊടുക്കാന്‍ കൊതിയായിട്ടാണമ്മേ ഞാനും ഒരു മകനല്ലേ……. അയാളുടെ കവിളിലൂടെ കണ്ണുനീര്‍ ഒലിച്ചു ഇറങ്ങുകയായിരുന്നു.
പല വാക്കുകളും സങ്കടം മൂലം തൊണ്ടക്കുഴിയില്‍ കിടന്നു പിടച്ചു. കണ്ണുനീര്‍ തുടച്ചു അയാള്‍ തുടര്‍ന്ന്……എനിക്ക് സങ്കടം ഒന്നും ഇല്ല അമ്മെ ….ഒരു പാട് മക്കളെ പെറ്റ അമ്മക്ക് അവരുടെയെല്ലാം സ്‌നേഹം ഒറ്റയ്ക്ക് അനുഭവിക്കാം. പക്ഷെ.
ഒറ്റയ്ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?
എങ്കില്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ‘ഈ അമ്മമാരുടെയെല്ലാം സ്‌നേഹം എനിക്ക് മാത്രമാണ് നൊന്ത് പ്രസവിച്ച മക്കള്‍ക്ക് ഇവര്‍ ഒരു ഭാരമായപ്പോള്‍ തെരുവിലേക്ക് ഇറക്കിയപ്പോള്‍ ഇവരെ ഞാന്‍ കൂട്ടിക്കൊണ്ടു വന്നതു ആ സ്‌നേഹം അനുഭവിക്കാന്‍ വേണ്ടി മാത്രമാണ്. ഒരു കല്യാണം പോലും ഞാന്‍ കഴിക്കാത്തത് ഇവരോടുള്ള എന്റെ സ്‌നേഹം കുറയുമോ എന്ന് പേടിച്ചിട്ടാണ്.ദാ അമ്മ ഇത് കണ്ടോ…
അയാള്‍ ജുബ പൊക്കി നെഞ്ച് കാണിച്ചു കൊടുത്തു, ഇടത്തെ നെഞ്ചില്‍ മാംസം നഷ്ടപ്പെട്ടു വാരിയെല്ല് പുറത്തേക്കു കാണുന്നു…അന്ന് എന്റെ അമ്മ എന്നെ ഉപേക്ഷിച്ചപ്പോള്‍ തെരുവ് നായ്ക്കള്‍ ബാകി വച്ചിട്ട് പോയതാണ്…ഞാന്‍ എന്ത് തെറ്റ് ചെയ്തമ്മേ. എന്തിനാ അവര്‍ എന്നെ ഉപേക്ഷിച്ചത്…പോട്ടിക്കരഞ്ഞവന്‍ അവരോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. കണ്ണ് നീര്‍ മൂടി കാഴ്ച മങ്ങിയെങ്കിലും അവര്‍ അവ്യക്തമായി കണ്ടു അവന്റെ നെറ്റിയുടെ വലത് ഭാഗത്ത് വലിയ മറുക്. തന്റെ മകന്‍

കടപ്പാട്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme