- Advertisement -Newspaper WordPress Theme
FEATURESമദ്യം വിറ്റ് പൈസയുണ്ടാക്കാനുറച്ച് സര്‍ക്കാര്‍, മദ്യപാനികളെ ചികിത്സിക്കേണ്ടതിനു പകരം വീട്ടില്‍മദ്യമെത്തിച്ച് കുടിപ്പിക്കുന്നത് ആപത്ത്

മദ്യം വിറ്റ് പൈസയുണ്ടാക്കാനുറച്ച് സര്‍ക്കാര്‍, മദ്യപാനികളെ ചികിത്സിക്കേണ്ടതിനു പകരം വീട്ടില്‍മദ്യമെത്തിച്ച് കുടിപ്പിക്കുന്നത് ആപത്ത്

ലോക്ക് ഡൗണ്‍ കാലത്തും മദ്യം വിറ്റ് പൈസയുണ്ടാക്കാനുറച്ച് ഇറങ്ങിയിരിക്കുകയാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍. മദ്യം വീട്ടിലെത്തിച്ച് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോശം ചെയ്യുമെന്ന് വിതഗ്തരുടെ അഭിപ്രായം. അമിത മദ്യപാനികളെ കണ്ടെത്തി ചികിത്സിക്കുന്നതിന് പകരം വീട്ടില്‍ മദ്യമെത്തിച്ച് ജനങ്ങളെ കുടിയന്‍മാരാക്കുന്നത് സാമ്പത്തിക ലാഭം കണ്ടിട്ടാണെന്നാണ് ആരോപണം ഉയരുന്നത്.
സര്‍ക്കാര്‍ മദ്യം വീട്ടിലെത്തിച്ച് ജനങ്ങളെ കുടിപ്പിക്കുകയല്ല വേണ്ടത്, മറിച്ച് മദ്യാസക്തി ഉള്ള ആള്‍ക്കാരെ കണ്ടെത്തി എത്രയും വേഗം ചികിത്സിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. മദ്യം കിട്ടാതെ പ്രശ്‌നമുണ്ടാക്കുന്നവര്‍ ഏതെങ്കിലും വീടുകളിലുണ്ടെങ്കില്‍ ആരോഗ്യ /എക്‌സൈസ് പ്രവര്‍ത്തകരെ അറിയിക്കാന്‍ വീട്ടുകാരോട് നിര്‍ദ്ദേക്കാമെന്നും ഇവര്‍ പറയുന്നു. ഇങ്ങനെ കണ്ടെത്തുന്ന രോഗികളെ സര്‍ക്കാര്‍ ഏറ്റെടുത്ത് ഡീ അഡിക്ഷന്‍ സെന്ററില്‍ ആക്കുകയുമാണ് വേണ്ടത്.
ബാറുകള്‍ അടച്ചതിനാലും മദ്യം കിട്ടാത്തതിനാലും പല വീടുകളിലും സമാധാനമുണ്ടെന്ന് വീട്ടമ്മമാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ലോക്ക് ഡൗണ്‍ തീരുന്നതുവരെ ബാറുകളും വീബറേജസുകളും അടച്ചിട്ടാല്‍ പലരുടേയുംകുടി നിന്നേക്കാമെന്നും അഭിപ്രായമുണ്ട്. അതിനിടയ്ക്കാണ് വീടുകളില്‍ മദ്യമെത്തിക്കാനുള്ള സര്‍ക്കാരിന്റെ നടപടി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme