- Advertisement -Newspaper WordPress Theme
FEATURESമൂക്കൊലിപ്പിനെയും ഇനി ഭയക്കണം,? കൊവിഡിന് മൂന്നു ലക്ഷണങ്ങള്‍ കൂടി കണ്ടെത്തി

മൂക്കൊലിപ്പിനെയും ഇനി ഭയക്കണം,? കൊവിഡിന് മൂന്നു ലക്ഷണങ്ങള്‍ കൂടി കണ്ടെത്തി

കൊവിഡിന് മൂന്നു ലക്ഷണങ്ങള്‍ കൂടി കണ്ടെത്തി. മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഓക്കാനം, അതിസാരം എന്നിവയാണ് പുതിയ രോഗ ലക്ഷണങ്ങളെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസസ് പ്രിവെന്‍ഷന്‍ (സി.ഡി.സി)അറിയിച്ചു.
ഇതോടെ രോഗലക്ഷണങ്ങളുടെ എണ്ണം 12 ആയി. പനി, കുളിര്, ചുമ, ശ്വസനത്തിനുള്ള ബുദ്ധിമുട്ട്, ക്ഷീണം, ശരീര വേദന, തലവേദന, രുചിയും മണവും നഷ്ടമാകുക, തൊണ്ട വേദന എന്നിവയാണ് പട്ടികയില്‍ നേരത്തേ ഉണ്ടായിരുന്ന രോഗലക്ഷണങ്ങള്‍. എന്നാല്‍ എപ്പോഴും ഇവ കൊവിഡ് ലക്ഷണങ്ങളായി കണക്കാക്കാന്‍ കഴിയില്ലെന്ന് സിഡിസിയുടെ വെബ്സൈറ്റില്‍ പറഞ്ഞിട്ടുണ്ട്.
ഓരോ കേസുകളിലും രോഗലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. രണ്ട് മുതല്‍ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പഠന വിധേയമാക്കിക്കൊണ്ടിരിക്കുക യാണെന്നും വെബ്സൈറ്റില്‍ പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme