യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതിനായിരത്തിലേക്ക്. ഇന്നലെ 2,470 പേര്‍ കൂടി മരണത്തിനു കീഴടങ്ങിയതോടെ ഇതുവരെ മരണസംഖ്യ 59,266 ആയി. കോവിഡ് രോഗികളുടെ എണ്ണം യുഎസില്‍ മാത്രം പത്തു ലക്ഷം കവിഞ്ഞു. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് മൂന്നു മാസം ആകുമ്പോഴേക്കും യുഎസില്‍ മരിച്ചവരുടെ എണ്ണം വിയറ്റ്‌നാം യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരേക്കാള്‍ കൂടുതലാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്തു വര്‍ഷത്തോളം നീണ്ടു നിന്ന വിയറ്റ്‌നാം യുദ്ധത്തില്‍ 58,220 പേരുടെ ജീവനാണ് പൊലിഞ്ഞത്.
ആഗോള തലത്തില്‍ കോവിഡ് രോഗികള്‍ 31 ലക്ഷം കടന്നു. 31,37,760 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചതെന്നാണ് കണക്ക്. 2,17,948 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഇന്നലെ മാത്രം മുന്നൂറോളം പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാമത് നില്‍ക്കുന്ന സ്‌പെയിനില്‍ 2,32,128 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 23,822 പേര്‍ക്ക് മരണവും സംഭവിച്ചു.
ഇറ്റലിയിലും കോവിഡ് രോഗികള്‍ രണ്ടു ലക്ഷം കവിഞ്ഞപ്പോള്‍ മരണം 27,359 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ 1,65,911 പേര്‍ക്കാണ് രോഗം ബാധ സ്ഥിരീകരിച്ചത്. 23,660 പേര്‍ മരിക്കുകയും ചെയ്തു.
ബ്രിട്ടനില്‍ രണ്ടുദിവസമായി കുറഞ്ഞുനിന്ന മരണനിരക്ക് വീണ്ടും അഞ്ഞൂറിനു മുകളിലേക്ക് ഉയര്‍ന്നു. 586 പേരാണ് വിവിധ ആശുപത്രികളില്‍ ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 21,749 ആയി. സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്ന കണക്കിനേക്കാള്‍ 35 ശതമാനം കുടുതലാണ് യഥാര്‍ഥ മരണസംഖ്യ എന്നാണ് ഇന്ന് വിവിധ മാധ്യമങ്ങള്‍ മറ്റ് സോഴ്‌സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. നഴ്‌സിങ് ഹോമുകളിലെ മരണങ്ങളാണ് ഇങ്ങനെ കണക്കില്‍ ഉള്‍പ്പെടാത്തവയില്‍ ഏറെയും.