spot_img
spot_img
HomeFEATURESരാജ്യത്ത് ഒറ്റ ദിവസത്തിനിടെ 1,115 പേര്‍, കോവിഡ് ബാധിതരുടെ എണ്ണം 43...

രാജ്യത്ത് ഒറ്റ ദിവസത്തിനിടെ 1,115 പേര്‍, കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കവിഞ്ഞു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 43,70,129 ആയി. ഒറ്റ ദിവസത്തിനിടെ 1,115 പേര്‍ കൂടി മരിച്ചു. ആകെ മരണം 73,890. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,97,394 പേര്‍ ചികിത്സയിലാണ്. ഇതുവരെ 33,98,845 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 9,43,772 ആയി. ആന്ധ്രാപ്രദേശില്‍ 5,17,094 കേസുകളും തമിഴ്‌നാട്ടില്‍ 4,74,940 കേസുകളും റിപ്പോര്‍ട്ട്‌ െചയ്തിട്ടുണ്ട്. കര്‍ണാടകയില്‍ 4,12,190 പേര്‍ക്കാണ് രോഗം. ഉത്തര്‍പ്രദേശില്‍ 2,78,473 കേസുകളും ഡല്‍ഹിയില്‍ 1,97,135 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

- Advertisement -

spot_img
spot_img

- Advertisement -