24മണിക്കൂറിനിടെ 2,573 കേസുകളും 83 മരണവും റിപ്പോര്‍ട്ട് ചെയ്തു
ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുകയാണ്. ആകെ കേസുകള്‍ 42,836ഉം മരണസംഖ്യ 1.389 ആയി. 11,762 പേര്‍ രോഗമുക്തി നേടി 24മണിക്കൂറിനിടെ 2,573 കേസുകളും 83 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ 14,541 ഉം മരണം 583 ഉം കടന്നു. ഡല്‍ഹി സര്‍ക്കാര്‍ മദ്യത്തിന് എം.ആര്‍.പിയുടെ 70% വരുന്ന പ്രത്യേക നികുതി ചുമത്തി. ആശ്വസിക്കാവുന്ന കണക്കുകളിലേക്ക് രാജ്യം എത്തിയിട്ടില്ല. അനുദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മരണം 1400 നോട് അടുത്തു. സങ്കീര്‍ണമായ അവസ്ഥയില്‍ തന്നെയാണ് മഹാരാഷ്ട്ര .
711 പുതിയ കേസുകളും 35 മരണവുമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ കേസ് 14,541 ഉം മരണം 583 ഉം ആയി. ധാരാവിയില്‍ രോഗബാധിതര്‍ 632 ല്‍ എത്തി. ഗുജറാത്തില്‍ 376 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കേസുകള്‍ 5804 ഉം മരണം മുന്നൂറ്റി പത്തൊന്‍പതുമായി. ഡല്‍ഹിയില്‍ ആകെ കേസുകള്‍ 4,898 ആണ് .ഡല്‍ഹിയില്‍ മദ്യകടകള്‍ക്ക് മുന്നിലേക്ക് അടച്ച് പൂട്ടല്‍ ലംഘിച്ച് നിരവധി പേരാണ് എത്തുന്നത്. അതിനാല്‍ സര്‍ക്കാര്‍ മദ്യത്തിന് എം.ആര്‍.പിയുടെ 70% വരുന്ന പ്രത്യേക നികുതി ചുമത്തി. രാജസ്ഥാനില്‍ രോഗബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഉത്തര്‍പ്രദേശില്‍ ആകെ കേസുകള്‍ 2766 ആയി. ഗ്രീന്‍ സോണില്‍ 50 ശതമാനം യാത്രക്കാരുമായി ബസുകള്‍ ഓടാനും ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുവാദം നല്‍കി.