in , , ,

രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 73 ആയി

Share this story

രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 73 ആയി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇന്ന് ഇറ്റലിയിലേക്ക് പുറപ്പെടും. വിദേശത്തുള്ള ഇന്ത്യക്കാരെ പരിശോധനകള്‍ക്ക് ശേഷമെ നാട്ടിലേക്ക് കൊണ്ട് വരാന്‍ സാധിക്കുകയുള്ളുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു. 17 സംസ്ഥാനങ്ങളിലായാണ് 69 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകിരിച്ചിരിക്കുന്നത്.

പുതിയ കേസുകള്‍ സ്ഥിരീകരിക്കുന്ന സ്ഥലങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. വിസ അനുവദിക്കുന്നതിലും ഏപ്രില്‍ 15 വരെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇന്ത്യയിലുള്ള വിദേശികള്‍ വിസ ആവശ്യങ്ങള്‍ക്കായി റജിസ്‌ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ അറിയിച്ചു. ഇറ്റലിയിലെ ഇന്ത്യന്‍ എമ്പസി എല്ലാ കോണ്‍സുലേറ്റ് സേവനങ്ങളും താല്‍കാലികമായി നിര്‍ത്തിവെച്ചു.

കോവിഡ് പരിശോധനകള്‍ക്കായി രാജ്യത്ത് 15 ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ദ്ധനും രാജ്യസഭയെ അറിയിച്ചു.

കോവിഡ് 19നെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉടന്‍ കണ്ടെത്തണമെന്നും വിദ്യാര്‍ഥികളെ തിരികെ എത്തിക്കാന്‍ പദ്ധതി ഒരുക്കണമെന്നും ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. കോവിഡ് 19 പശ്ചാത്തലത്തില്‍ ലോക്‌സഭ നിര്‍ത്തിവെക്കില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

ഐ പി എല്‍ മത്സരങ്ങള്‍ ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധിക്കാന്‍ എടുത്ത നടപടികള്‍ ആരാഞ്ഞ് കൊണ്ട് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചു. കോവിഡ് 19യുടെ പശ്ചാത്തലത്തില്‍ മുഖാവരണം, സാനിറ്റൈസര്‍ സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണമെന്ന് ആന്റോ ആന്റണി എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

വിമാനത്താവളത്തില്‍ അശ്രദ്ധ ഉണ്ടായിയെന്ന് എന്‍.കെ പ്രേമചന്ദ്രനും ദക്ഷിണേന്ത്യയില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിക്കണമെന്ന് ഹൈബി ഈഡനും ആവശ്യപ്പെട്ടു.

കുവൈത്തില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 80 ആയി

ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യയ്ക്കും കൊറോണ, സ്ഥിരീകരിച്ചത് ആസ്‌ട്രേലിയയില്‍ നിന്ന്